ETV Bharat / sports

IND vs PAK Asia Cup 2023 Weather Prediction : ഏഷ്യ കപ്പ് ആവേശം പരകോടിയിലേക്ക് ; ഇന്ത്യ-പാക് പോര് നാളെ, കാത്തിരിപ്പ് വെറുതെയാവുമോ ? - ഇന്ത്യ vs പാകിസ്ഥാന്‍

Where to watch IND vs PAK match : ഏഷ്യ കപ്പ് 2023-ല്‍ ഗ്രൂപ്പ് എയുടെ ഭാഗമായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണാനുള്ള വഴിയറിയാം

Where to watch IND vs PAK match  India vs Pakistan  India vs Pakistan Weather Prediction  India vs Pakistan  IND vs PAK  IND vs PAK Pitch Report Asia Cup 2023  Asia Cup 2023 India Squad  Asia Cup 2023 Pakistan Squad  IND vs PAK Asia Cup 2023 Weather prediction  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  ഇന്ത്യ vs പാകിസ്ഥാന്‍ മത്സരം കാണാന്‍
IND vs PAK Asia Cup 2023 Weather prediction
author img

By ETV Bharat Kerala Team

Published : Sep 1, 2023, 1:47 PM IST

Updated : Sep 1, 2023, 7:50 PM IST

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ആവേശം പരകോടിയിലേക്ക്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നാളെ നേര്‍ക്കുനേരെത്തുന്നു. പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരമാണിത്.

ടൂര്‍ണമെന്‍റില്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തേയും പാകിസ്ഥാന്‍ രണ്ടാമത്തേയും മത്സരത്തിനാണിറങ്ങുന്നത്. ആവേശപ്പോരിനായുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ നേരത്തെ വിറ്റുതീര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്നതാണ് കാന്‍ഡിയിലെ കാലാവസ്ഥ പ്രവചനം (IND vs PAK Asia Cup 2023 Weather Prediction). ശ്രീലങ്കയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് രാജ്യത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സരം നടക്കുന്ന ശനിയാഴ്‌ച കാന്‍ഡിയില്‍ 70 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു കാലാവസ്ഥ നിരീക്ഷണ ഏജന്‍സി പ്രവചിച്ചിരിക്കുന്നത്. വൈകീട്ട് 5.30-ഓടെയേ ഇത് 60 ശതമാനത്തിലേക്ക് കുറയുകയുള്ളൂ. ഇതോടെ ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടത്തെ മഴ സാരമായി തന്നെ ബാധിച്ചേക്കും.

പിച്ച് റിപ്പോര്‍ട്ട് (IND vs PAK Pitch Report Asia Cup 2023): പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേത് ഒരു ന്യൂട്രൽ വിക്കറ്റാണ്. ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും പിച്ചില്‍ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മധ്യ ഓവറുകളിൽ സ്പിന്നർമാർക്കായിരിക്കും മുൻതൂക്കം. 240 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത്. ഇവിടെ നടന്ന ആകെ മത്സരങ്ങളുടെ 60 ശതമാനവും ചേസിങ് ടീമാണ് വിജയം നേടിയത്.

മത്സരം ലൈവായി കാണാന്‍ (Where to watch IND vs PAK match): ഏഷ്യ കപ്പ് 2023-ലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ ലൈനായി ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.

ALSO READ: IND vs PAK Asia Cup Head To Head Stats : ഇന്ത്യയ്‌ക്ക് വമ്പന്‍ ആധിപത്യം ; ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരങ്ങളുടെ ഫലം പരിശോധിക്കാം

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ഏഷ്യ കപ്പ് പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

Last Updated : Sep 1, 2023, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.