ETV Bharat / sports

IND vs NZ: ടി20യില്‍ ഇന്ത്യന്‍ ജയം സൂര്യയെ ഓസിയോ?; ഈ റെക്കോഡില്‍ കോലിയേയും മറികടന്ന് 'മിസ്റ്റര്‍ 360 ഡിഗ്രി' - സൂര്യകുമാര്‍ യാദവ് ടി20 റെക്കോഡ്

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങളില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌ക്കാരങ്ങള്‍ നേടിയ ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവ്.

IND vs NZ  Suryakumar Surpasses Virat Kohli s T20I Record  Suryakumar Yadav  Suryakumar Yadav T20I Record  Virat Kohli  Sikandar Raza  കോലിയുടെ റെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ്  വിരാട് കോലി  സൂര്യകുമാര്‍ യാദവ് ടി20 റെക്കോഡ്  സിക്കന്ദര്‍ റാസ
IND vs NZ: ടി20യില്‍ ഇന്ത്യന്‍ ജയം സൂര്യയെ ഓസിയോ?; ഈ റെക്കോഡില്‍ കോലിയേയും മറികടന്ന് 'മിസ്റ്റര്‍ 360 ഡിഗ്രി'
author img

By

Published : Nov 21, 2022, 1:48 PM IST

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനുള്ളത്. മറ്റ് താരങ്ങള്‍ പരാജയപ്പെട്ടിടത്ത് സൂര്യ നടത്തിയ വെടിക്കെട്ട് പ്രകടമാണ് കിവീസിന് കൂറ്റന്‍ ലക്ഷ്യം ഒരുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് തുണയായത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സാണ് നേടിയത്.

ഇതില്‍ 111 റണ്‍സും പുറത്താവാതെ നിന്ന് സൂര്യ അടിച്ചെടുത്തതാണ്. ഏഴ് സിക്‌സും 11 ഫോറുകളുമടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. 11 റണ്‍സ് എക്‌സ്ട്രാ‌യിനത്തില്‍ ലഭിച്ചപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയത് 69 റണ്‍സ് മാത്രവും.

കിവീസിന്‍റെ മറുപടി 126 റണ്‍സില്‍ അവസാനിച്ചതോടെ 65 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യയ്‌ക്ക് സ്വന്തമായത്. ഇതോടെ മത്സരത്തിലെ താരമായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു ഏഴാം തവണയാണ് ടി20 ക്രിക്കറ്റില്‍ സൂര്യ പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്നത്.

ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങളില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌ക്കാരങ്ങള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കാനും സൂര്യയ്‌ക്ക് കഴിഞ്ഞു. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആറ് തവണ പ്ലെയർ ഓഫ് ദി മാച്ചായ സാക്ഷാല്‍ വിരാട് കോലിയുടെ റെക്കോഡാണ് 'മിസ്റ്റര്‍ 360 ഡിഗ്രി' തകര്‍ത്തത്.

അന്താരാഷ്‌ട്ര തലത്തില്‍ സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയും ഒരു കലണ്ടര്‍ വര്‍ഷം ഏഴ്‌ തവണ പ്ലെയര്‍ ഓഫ്‌ ദി മാച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരം ശേഷിക്കെ ഈ നേട്ടം ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ സൂര്യയ്‌ക്ക് അവസരമുണ്ട്. നവംബർ 22 (ചൊവ്വാഴ്‌ച) നേപ്പിയറിലാണ് മൂന്നാം ടി20 നടക്കുന്നത്.

Also read: 'ആ ഷോട്ടുകളിൽ ചിലത് ഞാൻ മുമ്പ് കണ്ടിട്ടില്ല, ഇത് ഏറ്റവും മികച്ച ഇന്നിങ്‌സ്'; സൂര്യയെ വാഴ്‌ത്തി കെയ്ൻ വില്യംസൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.