ETV Bharat / sports

IND vs NZ: റായ്‌പൂരില്‍ വണ്ടര്‍ ക്യാച്ചുമായി ഹാര്‍ദിക് പാണ്ഡ്യ- വീഡിയോ - ഹാര്‍ദിക് പാണ്ഡ്യ

റായ്‌പൂര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന്‍റെ ഡെവോണ്‍ കോണ്‍വെയെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ.

IND vs NZ  hardik pandya Completes Sharp Return Catch  hardik pandya  India vs New Zealand 2nd ODI  Devon Conway  ഇന്ത്യ vs ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ്  ഹാര്‍ദിക് പാണ്ഡ്യ  ഹാര്‍ദിക് പാണ്ഡ്യ റിട്ടേണ്‍ ക്യാച്ച്
റായ്‌പൂരില്‍ വണ്ടര്‍ ക്യാച്ചുമായി ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : Jan 21, 2023, 4:23 PM IST

റായ്‌പൂര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിന് കിളി പാറിയ തുടക്കമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നല്‍കിയത്. മുഹമ്മദ് ഷമി തുടങ്ങിവച്ച വിക്കറ്റ് വേട്ടയില്‍ സിറാജും ശാര്‍ദുലും ഹാര്‍ദിക്കും ചേര്‍ന്നതോടെ ന്യൂസിലന്‍ഡിന്‍റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് നിലം തൊടാന്‍ കഴിഞ്ഞിരുന്നില്ല.

ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഏഴോവറില്‍ 70 റണ്‍സ് വഴങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കിവീസിന്‍റെ വിശ്വസ്‌തന്‍ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കിയാണ് ഹാര്‍ദിക് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ചേര്‍ന്നത്. വിക്കറ്റ് വീഴ്‌ചയ്‌ക്കിടെയിലും ചെറുത്ത് നില്‍പ്പിന് ശ്രമിച്ച കോണ്‍വെയെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ ഹാര്‍ദിക് പുറത്താക്കിയത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്.

കോണ്‍വെയുടെ സ്ട്രൈറ്റ് ഷോട്ട് അവിശ്വസനീയമാം വിധമാണ് ഹാര്‍ദിക് കയ്യിലൊതുക്കിയത്. പുറത്താകുമ്പോള്‍ 16 പന്തില്‍ ഏഴ് റണ്‍സായിരുന്നു കോണ്‍വെയുടെ സമ്പാദ്യം. നേരത്തെ ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമിയും സ്വന്തം പന്തില്‍ പിടികൂടിയിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇരു സംഘവും ഇന്ന് കളിക്കാനിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.