ETV Bharat / sports

ഒന്നാം ടി20യിലെ തോല്‍വി; പഴി ബോളര്‍മാരുടെ തലയിലിട്ട് ഹാര്‍ദിക് പാണ്ഡ്യ - ഒന്നാം ടി20യിലെ തോല്‍വിയില്‍ ഹാര്‍ദിക് പാണ്ഡ്യ

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ബോളര്‍മാര്‍ അധിക റൺസ് വഴങ്ങിയതാണ് ഇന്ത്യയ്‌ക്ക് വിനയായതെന്ന വിലയിരുത്തലുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ.

IND VS NZ  India vs New Zealand  Hardik Pandya  Hardik Pandya on 1st T20I Defeat  washington sundar  Hardik Pandya on washington sundar  ഹാര്‍ദിക് പാണ്ഡ്യ  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഒന്നാം ടി20യിലെ തോല്‍വിയില്‍ ഹാര്‍ദിക് പാണ്ഡ്യ  വാഷിങ്‌ടണ്‍ സുന്ദര്‍
ഒന്നാം ടി20യിലെ തോല്‍വി; പഴി ബോളര്‍മാരുടെ തലയിലിട്ട് ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : Jan 28, 2023, 11:11 AM IST

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ പേസര്‍മാരാണ് അടിവാങ്ങിയത്.

മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വാലറ്റത്ത് വാഷിങ്‌ടണ്‍ സുന്ദര്‍ നടത്തിയ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 28 പന്തില്‍ 50 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.

ടോപ് ഓര്‍ഡർ ആദ്യം തന്നെ മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞു. ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്നപ്പോള്‍ മറ്റ് രണ്ട് പേര്‍ക്കും രണ്ടക്കം തൊടാനായിരുന്നില്ല. നാലാമന്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറിക്കരികെ പുറത്തായപ്പോള്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ മത്സരശേഷം ബോളര്‍മാരുടെ മോശം പ്രകടനമാണ് ടീമിന് വിനയായതെന്നാണ് ഹാര്‍ദിക് പ്രതികരിച്ചിരിക്കുന്നത്. ബോളര്‍മാര്‍ അധിക റൺസ് വഴങ്ങിയത് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദമായെന്നാണ് ഹാര്‍ദികിന്‍റെ വിലയിരുത്തല്‍. പിച്ചിന്‍റെ പ്രതികരണം അമ്പരപ്പുണ്ടാക്കിയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

"ഈ വിക്കറ്റ് ഇങ്ങനെ പ്രതികരിക്കുമെന്ന് ആരും കരുതിയില്ല. ഇരു ടീമുകള്‍ക്കും അമ്പരപ്പാണിതുണ്ടാക്കിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ മത്സരം അവരോടൊപ്പം നിന്നു.

യഥാർഥത്തില്‍ പഴയ പന്തിനേക്കാള്‍ ന്യൂ ബോള്‍ ടേണ്‍ ചെയ്‌തു. പിച്ചിലെ ടേണും ബൗണ്‍സും ഞങ്ങളെ അത്ഭുതപ്പെടുത്തി. സൂര്യകുമാറും ഞാനും ബാറ്റുചെയ്യുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. 177 റണ്‍സ് എടുക്കേണ്ട വിക്കറ്റാണിതെന്ന് തോന്നുന്നില്ല.

ബോളിങ്ങില്‍ ഞങ്ങളുടേത് മോശം പ്രകടനമായിരുന്നു. ശരാശരിയേക്കാള്‍ 25 റണ്‍സിലേറെയാണ് വഴങ്ങിയത്'. ഹാര്‍ദിക് പാണ്യ പറഞ്ഞു.

അര്‍ധ സെഞ്ചുറി പ്രകടനത്തിന് വാഷിങ്ടണ്‍ സുന്ദറിനെ അഭിനന്ദിച്ച ഹാര്‍ദിക് ഈ ടീം കൂടുതല്‍ മെച്ചപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. "ഇതൊരു യുവ നിരയാണ്, തോല്‍വിയില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.

ഇന്ന് ന്യൂസിലൻഡിനെതിരെ വാഷിങ്‌ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും കഴിയുന്ന ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്, സുന്ദറിന്‍റെ പ്രകടനം വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ്. ഇത് ഞങ്ങളെ കൂടുതല്‍ മുന്നോട്ട് പോകാന്‍ സഹായിക്കും" ഹാര്‍ദിക് വ്യക്തമാക്കി.

ALSO READ: IND VS NZ: ആദ്യ ടി20യില്‍ ഇന്ത്യക്കെതിരെ കിവീസിന് 21 റണ്‍സ് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.