ETV Bharat / sports

IND vs IRE| അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് മൂന്ന് ടി20 മത്സരങ്ങള്‍; ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ

അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്‌ജു സാംസണ് ഇടം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

author img

By

Published : Jun 28, 2023, 1:34 PM IST

IND vs IRE  BCCI Announces India s Tour Of Ireland  BCCI  India vs Ireland  sanju samson  ഇന്ത്യ vs അയര്‍ലന്‍ഡ്  ബിസിസിഐ  സഞ്‌ജു സാംസണ്‍
അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് മൂന്ന് ടി20 മത്സരങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലുള്ള ടി20 മത്സരങ്ങളുടെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ഓഗസ്റ്റിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത്. ഓഗസ്റ്റ് 18-നാണ് പരമ്പരയിലെ ആദ്യ മത്സരം. തുടര്‍ന്ന് 20, 23 തിയതികളില്‍ രണ്ടും മൂന്നും ടി20 നടക്കും.

അയര്‍ലന്‍ഡിലെ ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക. ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാവും ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് പറക്കുക.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പയ്‌ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കുന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം രണ്ട് ടി20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ അയര്‍ലന്‍ഡില്‍ കളിച്ചിരുന്നു.

ആ പരമ്പരയുടെ ഭാഗമായിരുന്ന മലയാളി താരം സഞ്‌ജു സാംസണ് ഇത്തവണയും അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടാന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ട്. വിന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്.

നിലവില്‍ ഏകദിനത്തിന് പുറമെ ടെസ്റ്റ് സ്‌ക്വാഡും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 പരമ്പരയ്‌ക്കുള്ള ടീം പിന്നീട് പ്രഖ്യാപിക്കും. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഉപനായകന്മാര്‍.

ഇന്ത്യ-വിന്‍ഡീസ് പോരാട്ടം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പരയോടെയാണ്. ജൂലൈ 12- ന് റോസോവിലെ വിൻഡ്‌സർ പാർക്കിലാണ് ഒന്നാം ടെസ്റ്റ്. തുടര്‍ന്ന് ക്യൂന്‍സ് പാര്‍ക്കില്‍ 20 മുതല്‍ രണ്ടാം ടെസ്റ്റും ആരംഭിക്കും. പരമ്പരയ്‌ക്കായി ജൂലൈ ആദ്യവാരം ഇന്ത്യന്‍ ടീം വെസ്റ്റ്‌ ഇന്‍ഡീസിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.

ALSO READ: 'ജയ്‌സ്വാളിനും തിലക് വർമയ്‌ക്കും അതിന് കഴിഞ്ഞിട്ടുണ്ട്, സഞ്‌ജുവിനോ ?' ; വിമര്‍ശനവുമായി സാബ കരീം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.