ETV Bharat / sports

Ind vs Ban: ഇന്ത്യയ്‌ക്ക് വേണ്ടത് നാല് വിക്കറ്റ്, ബംഗ്ലാദേശിന് 241 റണ്‍സും; ചിറ്റഗോങ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് - ഷാക്കിബ് അല്‍ ഹസന്‍

അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ നടത്തിയത്. 224 പന്തില്‍ 100 റണ്‍സെടുത്ത സാക്കിര്‍ ഹസനാണ് ബംഗ്ലാ ഇന്നിംഗ്‌സിന് കരുത്തായത്.

Ind vs Ban 1st Test 4th day highlights  india vs bangladesh test  chittagong test  Axar Patel grabbed three wickets  Axar Patel  ചിറ്റഗോങ് ടെസ്റ്റ്  ഇന്ത്യ vs ബംഗ്ലാദേശ്  അക്‌സര്‍ പട്ടേല്‍  ഷാക്കിബ് അല്‍ ഹസന്‍  Shakib Al Hasan  Mehidy Hasan  ഷാക്കിബ് അല്‍ ഹസന്‍  ബംഗ്ലാദേശ്
Ind vs Ban: ഇന്ത്യയ്‌ക്ക് വേണ്ടത് നാല് വിക്കറ്റ്, ബംഗ്ലാദേശിന് 241 റണ്‍സും; ചിറ്റഗോങ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
author img

By

Published : Dec 17, 2022, 5:22 PM IST

Updated : Dec 18, 2022, 6:20 AM IST

ചിറ്റഗോങ്: ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (40*), മെഹിദി ഹസന്‍ (9*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

അഞ്ചാം ദിനം 90 ഓവറുകള്‍ ശേഷിക്കെ ആതിഥേയര്‍ക്ക് 241 റണ്‍സും ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകളുമാണ് വിജയത്തിനായി വേണ്ടത്. അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ബംഗ്ലാ ബാറ്റര്‍മാര്‍ നടത്തിയത്. വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശ് ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയേയും സാക്കിര്‍ ഹസനേയും പിടിച്ച് കെട്ടാന്‍ ഇന്ത്യ പാടുപെട്ടു.

ഒന്നാം വിക്കറ്റില്‍ 124 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 67 റണ്‍സെടുത്ത ഷാന്‍റോയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടര്‍ന്നെത്തിയ യാസിര്‍ അലി (5), ലിറ്റണ്‍ ദാസ് എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പിന്നാലെ സാക്കിര്‍ ഹസനും മടങ്ങി.

224 പന്തില്‍ 100 റണ്‍സെടുത്ത താരത്തെ ആര്‍ അശ്വിന്‍ കോലിയുടെ കയ്യിലെത്തിക്കുകയായിരുന്നു. മഷ്ഫിഖൂർ റഹീം (23), നൂറുൽ ഹസ്സൻ (3) എന്നിവരുടേതാണ് നാലാം ദിനം ബംഗ്ലാദേശിന് നഷ്‌ടമായ മറ്റ് വിക്കറ്റുകള്‍. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Also read: IND vs BAN : ഗില്ലോ രാഹുലോ ? ; രോഹിത് തിരികെയെത്തുമ്പോള്‍ ആര് പുറത്താവുമെന്ന ചോദ്യത്തിന് ഉത്തരം നൽകി വസീം ജാഫർ

Last Updated : Dec 18, 2022, 6:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.