ETV Bharat / sports

ജീവന് ഭീഷണിയുണ്ടായിരുന്ന ഗാബയിലെ പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചു; പൊട്ടിത്തെറിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്‍ഡോറിലെ പിച്ചിന് ഡീമെറിറ്റ് പോയിന്‍റ് നല്‍കിയ ഐസിസി നടപടിക്കെതിരെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar  Border Gavaskar Trophy  Sunil Gavaskar Gives on Demerit Points  Sunil Gavaskar agaist ICC  ICC  Indore Pitch Demerit Points  IND vs AUS  സുനില്‍ ഗവാസ്‌കര്‍  ഇന്‍ഡോര്‍ പിച്ചിന് ഡീമെറിറ്റ് പോയിന്‍റ്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഐസിസിക്കെതിരെ സുനില്‍ ഗവാസ്‌കര്‍
പൊട്ടിത്തെറിച്ച് സുനില്‍ ഗവാസ്‌കര്‍
author img

By

Published : Mar 4, 2023, 3:35 PM IST

ഇന്‍ഡോര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന ഇന്‍ഡോറിലെ പിച്ചിന് ഡീമെറിറ്റ് പോയിന്‍റ് വിധിച്ച ഐസിസി നടപടിക്കെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തില്‍ ബാറ്റിങ് പ്രയാസകമായിരുന്നുവെന്ന് സമ്മതിച്ച ഗവാസ്‌കര്‍ ഡീമെറിറ്റ് പോയിന്‍റ് നല്‍കാന്‍ മാത്രം പിച്ച് മോശമായിരുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ഗാബയിലെ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം വെറും രണ്ട് ദിവങ്ങള്‍ കൊണ്ടാണ് അവസാനിച്ചതെന്നും, ബാറ്റര്‍മാരുടെ ജീവന് പോലും ഭീഷണിയുണ്ടായിരുന്ന പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

"എനിക്ക് കൃത്യമായ വിവരങ്ങളില്ല. പക്ഷേ, നവംബർ-ഡിസംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പന്ത് കുത്തിപ്പറക്കുകയായിരുന്നു.

പേസര്‍മാര്‍ ഏറെ അപകടകാരികളായി മാറി. ബാറ്റര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുമായിരുന്ന സാഹചര്യമായിരുന്നുവത്. ആ പിച്ചിൽ ബാറ്റുചെയ്യുന്ന താരത്തിന്‍റെ ജീവനും കൈകാലുകൾക്കും ഭീഷണിയുണ്ടായിരുന്നു.

ആ പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റുകൾ ലഭിച്ചുവെന്നും മാച്ച് റഫറി ആരാണെന്നും എനിക്കറിയില്ല. എന്നാൽ ഡീമെറിറ്റ് പോയിന്‍റുകൾ എങ്ങനെ നൽകപ്പെടുന്നു എന്നതിന് ഒരുതരം തുല്യത ആവശ്യമാണെന്ന് ഞാൻ കരുതുന്നു." ഗവാസ്‌കര്‍ പറഞ്ഞു.

"പിച്ചില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ലെന്ന് സ്‌കോര്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എന്നാല്‍ ഈ ചെറിയ കാരണത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റ് നല്‍കുന്നത് പരുഷമായകാര്യമാണ്.

ബാറ്റിങ്ങിന് അത്രയും കഠിനമായ പിച്ചായിരുന്നുവെങ്കില്‍, ഉസ്‌മാൻ ഖവാജയും മർനസ് ലാബുഷെയ്‌നും തമ്മിലുള്ള തൊണ്ണൂറ് റണ്‍സില്‍ അധികം നീണ്ടു നിന്ന കൂട്ടുകെട്ട് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. പിച്ച് അത്ര അസാധ്യമായിരുന്നെങ്കിൽ മൂന്നാം ദിനത്തിൽ നിങ്ങൾക്ക് 77 റൺസ് കൂട്ടുകെട്ട് ഉണ്ടാകുമായിരുന്നില്ല" ഗവാസ്‌കര്‍ പറഞ്ഞു.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡാണ് മോശം റേറ്റിങ്ങും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളും വിധിച്ചത്. ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് പ്രതലം തകരാന്‍ ആരംഭിച്ചിരുന്നു.

Sunil Gavaskar  Border Gavaskar Trophy  Sunil Gavaskar Gives on Demerit Points  Sunil Gavaskar agaist ICC  ICC  Indore Pitch Demerit Points  IND vs AUS  സുനില്‍ ഗവാസ്‌കര്‍  ഇന്‍ഡോര്‍ പിച്ചിന് ഡീമെറിറ്റ് പോയിന്‍റ്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഐസിസിക്കെതിരെ സുനില്‍ ഗവാസ്‌കര്‍
ഇന്‍ഡോറിലെ പിച്ചില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര ബാറ്റ് ചെയ്യുന്നു.

തുടക്കം മുതല്‍ സ്‌പിന്നര്‍മാരെ പിന്തുണച്ച പിച്ചില്‍ പ്രവചനാതീതമായ ബൗണ്‍സാണ് ഉണ്ടായത്. ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായിരുന്നില്ലെന്നും മാച്ച് റഫറി ക്രിസ് ബ്രോഡ് ഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ വേണമെങ്കില്‍ ഐസിസിക്ക് അപ്പീല്‍ നല്‍കാന്‍ ബിസിസിഐക്ക് 14 ദിവസത്തെ സമയമുണ്ട്. ഒരു പിച്ചിന് അഞ്ച് വർഷത്തിനിടെ അഞ്ചോ അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ 12 മാസത്തേക്ക് ഏതെങ്കിലും അന്താരാഷ്ട്ര മത്സരം നടത്തുന്നതിന് വിലക്ക് ലഭിക്കുമെന്നാണ് നിയമം.

അതേസമയം ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. അതിഥേയര്‍ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു.

ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഈ മാസം ഒമ്പതിന് അഹമ്മദാബാലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

ALSO READ: 'എല്ലാം നിസാരമായി കാണുന്നു, അമിത ആത്മവിശ്വാസവും; രോഹിത്തിനും സംഘത്തിനുമെതിരെ രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.