ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്ന രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും വമ്പന്‍ മുന്നറിയിപ്പുമായി പാകിസ്ഥാൻ മുന്‍ ക്യാപ്റ്റൻ വസീം അക്രം (Wasim Akram). ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഫേവറ്റുകളാണ്. എന്നാല്‍ ജീവന്‍ മരണപ്പോരാട്ടമായതിനാല്‍ ഇന്ത്യയ്‌ക്കെതിരെ വ്യത്യസ്‌ത സമീപനമായിരിക്കും ഇംഗ്ലണ്ട് സ്വീകരിക്കുകയെന്നാണ് വസീം അക്രം പറയുന്നത് (Wasim Akram's Warning For India Ahead Of England Clash).
'ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ എത്തുമ്പോള്‍ ഇന്ത്യ ഫേവറേറ്റുകളാണ് (India vs England). പക്ഷേ ഇംഗ്ലണ്ട് മുറിവേറ്റ സിംഹങ്ങളാണ്. ജയിക്കണമെന്ന് അവർക്ക് അറിയാം, അത് കളിയെ വ്യത്യസ്‌തമായി സമീപിക്കാന്‍ അവരെ പ്രേരിപ്പിക്കും. എന്നിരുന്നാലും, ഇതേവരെ നിയന്ത്രിത അക്രമണോത്സുകതയോടെയാണ് ഇന്ത്യ കളിച്ചത്' -വസീം അക്രം (Wasim Akram on India vs England Clash) വ്യക്തമാക്കി.
ഈ ഏകദിന ലോകകപ്പില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇംഗ്ലണ്ടും ഇന്ത്യയും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ടീമാണ്. എന്നാല്‍ ഇംഗ്ലണ്ടാവട്ടെ അഞ്ചില്‍ നാലിലും തോല്‍വി വഴങ്ങി. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ത്രീ ലയണ്‍സ്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചാല്‍ മാത്രമേ ടൂര്‍ണമെന്‍റില്‍ മുന്നോട്ടുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിയൂ.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ് (Cricket World Cup 2023 England Squad): ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പർ), ഡേവിഡ് മലാൻ,ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റൺ, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാർസി, മാർക്ക് വുഡ്, ആദിൽ റഷീദ്.