ETV Bharat / sports

Shahid Afridi Against Babar Azam 'ബാബർ ഇനിയും ഒരുപാട് പഠിക്കാനുണ്ട്'... തോല്‍വികളില്‍ വിമർശനവുമായി അഫ്രീദി - ഷാഹിദ് അഫ്രീദി

ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ താരം ഷാഹിദ് അഫ്രീദി (Shahid Afridi Against Babar Azam).

Shahid Afridi Against Babar Azam  Shahid Afridi  Babar Azam  Cricket World Cup 2023  ബാബര്‍ അസം  ഷാഹിദ് അഫ്രീദി  ഏകദിന ലോകകപ്പ് 2023
Shahid Afridi Against Babar Azam Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 25, 2023, 2:36 PM IST

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഫേവറേറ്റുകളിലുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാന്‍റെ സ്ഥാനം. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മികവ് പുലര്‍ത്താന്‍ ബാബര്‍ അസമിന്‍റെ സംഘത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് ടീം തോല്‍വി വഴങ്ങിയത്.

നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളോടാണ് പാകിസ്ഥാന്‍ തോറ്റത്. ഇതിന് പിന്നാലെ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ താരം ഷാഹിദ് അഫ്രീദി (Shahid Afridi Against Babar Azam). അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്‌ത് എതിര്‍ ടീം ബാറ്റര്‍മാരെ സമ്മർദത്തിലാക്കാന്‍ ബാബർ അസം പഠിക്കേണ്ടതുണ്ടെന്നാണ് ഷാഹിദ് അഫ്രീദി പറയുന്നത്.

ഇക്കാര്യം ഓസ്‌ട്രേലിയയില്‍ നിന്നും പഠിക്കാൻ പാകിസ്ഥാൻ നായകനോട് മുന്‍ താരം ആവശ്യപ്പെടുകയും ചെയ്‌തു. "എതിര്‍ ടീമില്‍ സമ്മർദം ചെലുത്തുകയാണ് ക്യാപ്റ്റന്‍റെ ജോലി, ഒരു പേസർ ബോൾ ചെയ്യുന്നു, സ്ലിപ്പില്‍ ഫീല്‍ഡറുണ്ടായിരുന്നില്ല. 12 പന്തുകളില്‍ നാല് റണ്‍സ് ആവശ്യമുള്ളപ്പോള്‍ ബാക്ക്വേർഡ് പോയിന്‍റില്‍ നിന്നും ഫീല്‍ഡറെ മാറ്റി.

എതിര്‍ ടീമില്‍ സമ്മര്‍ദമുണ്ടാക്കൂ. ഓസ്‌ട്രേലിയക്കാർ അതാണു ചെയ്യുന്നത്. അവർ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം എല്ലാ ഫീല്‍ഡര്‍മാരെയും സര്‍ക്കിളിനുള്ളില്‍ നിര്‍ത്തി ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കും. പാകിസ്ഥാനെതിരായ മത്സരത്തിലും അവര്‍ അതാണ് ചെയ്‌തത്.

നിങ്ങളുടെ ദേശീയ ടീമിനെ നയിക്കാന്‍ കഴിയുന്നത് ഏറെ ബഹുമാനിക്കപ്പെടുന്ന കാര്യമാണ്. പക്ഷേ, അതു റോസാപ്പൂക്കളുടെ കിടക്കയല്ല. ടീമിന്‍റെ ക്യാപ്റ്റന്‍സി അതത്ര ഏളുപ്പമല്ലെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. കാര്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമ്പോള്‍ എല്ലാവരും നിങ്ങളെ പ്രശംസിക്കും. അതിന് കഴിയാതെ വന്നാല്‍ എല്ലാവരും കുറ്റപ്പെടുത്തും. മുഖ്യപരിശീലകന്‍റെ കാര്യവും ഇതു തന്നെയാണ്" ഷാഹിദ് അഫ്രീദി പറഞ്ഞു.

അതേസമയം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ തോറ്റതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഇതോടെ സെമി ഫെനലിലേക്ക് മുന്നേറണമെങ്കില്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ഏറെ നിര്‍ണായകമാണ്. ഒക്‌ടോബർ 27-ന് ചെപ്പോക്കിൽ ദക്ഷിണാഫ്രിക്കയെക്ക് എതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.

ALSO READ: Hardik Pandya Injury Updates: അടുത്ത രണ്ട് മത്സരങ്ങളിലും ഹാര്‍ദിക് പുറത്ത് തന്നെ; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി

ഏകദിന ലോകകപ്പ് 2023 പാകിസ്ഥാന്‍ സ്ക്വാഡ്: ഇമാം ഉല്‍ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖർ സമാൻ, ഷദാബ് ഖാൻ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ (Pakistan Squad For Cricket World Cup 2023).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.