അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തിലും (India vs Pakistan) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്‍റെ സിക്‌സടി മികവ് തുടര്‍ന്നിരുന്നു. പേരുകേട്ട പാക് ബോളിങ് നിരയെ എടുത്തിട്ടലക്കിയ ഹിറ്റ്‌മാന്‍ എണ്ണം പറഞ്ഞ ആറ് സിക്‌സറുകളാണ് പറത്തിയത്. ഇപ്പോഴിതാ മത്സരത്തിനിടെ തന്‍റെ സിക്‌സറുകളുമായി ബന്ധപ്പെട്ട് അമ്പയര്‍ മറായിസ് ഇറാസ്‌മസുമായി നടത്തിയ സംഭാഷണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ.
എങ്ങനെയാണ് ഇത്ര വലിയ സിക്‌സറുകള്‍ അടിക്കുന്നതെന്നും ബാറ്റില്‍ എന്തെങ്കിലും ഉണ്ടോ എന്നുമായിരുന്നു അമ്പയര്‍ രോഹിത്തിനോട് ചോദിച്ചത്. മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയോട് സംസാരിക്കവെയാണ് രോഹിത് ഇതേക്കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍ ഇങ്ങനെ... "എങ്ങനെയാണ് ഇത്തരം സിക്‌സറുകൾ അടിക്കാൻ കഴിയുന്നത്, നിങ്ങളുടെ ബാറ്റിൽ എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു അദ്ദേഹം (അമ്പയർ മറായിസ് ഇറാസ്മസ്) എന്നോട് ചോദിച്ചത്. ബാറ്റിലല്ല, പവറിലാണ് കാര്യം എന്നായിരുന്നു എന്‍റെ മറുപടി", രോഹിത് പറഞ്ഞു (Rohit Sharma reveals reason behind six hitting).
- — Rohit Sharma Trends™ (@TrendsRohit) October 15, 2023 " class="align-text-top noRightClick twitterSection" data="
— Rohit Sharma Trends™ (@TrendsRohit) October 15, 2023
">— Rohit Sharma Trends™ (@TrendsRohit) October 15, 2023
അതേസമയം മത്സരത്തിലെ ആദ്യ മൂന്ന് സിക്‌സറുകള്‍ അടിച്ചതോടെ ഏകദിനത്തില്‍ 300 സിക്‌സറുകളെന്ന നിര്‍ണായക നേട്ടത്തിലേക്ക് എത്തിച്ചേരാന്‍ രോഹിത് ശര്‍മയ്‌ക്ക് കഴിഞ്ഞിരുന്നു. ഏകദിനത്തില്‍ 300 സിക്‌സറുകള്‍ എന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ (Rohit Sharma 1st Indian to hit 300 ODI sixes). അന്താരാഷ്‌ട്ര തലത്തില്‍ നേരത്തെ വെറും രണ്ട് കളിക്കാര്‍ മാത്രമാണ് ഏകദിനത്തില്‍ 300 സിക്‌സറുകള്‍ പിന്നിട്ടിട്ടുള്ളത്.
പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി (Shahid Afridi) ആണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച ബാറ്റര്‍. 398 മത്സരങ്ങളില്‍ നിന്നും 351 സിക്‌സറുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ല്‍ (Chris Gayle) ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 301 മത്സരങ്ങളില്‍ നിന്നും 331 സിക്‌സറുകളാണ് ഗെയ്‌ല്‍ നേടിയിട്ടുള്ളത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലുമായി 553 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയിലിന്‍റെ റെക്കോഡായിരുന്നു ഹിറ്റ്‌മാന്‍ തകര്‍ത്തത്. അഫ്‌ഗാനെതിരായ മത്സരത്തില്‍ പുറത്താവുമ്പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 556 സിക്‌സറുകളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
പാകിസ്ഥാനെതിരെ ആറെണ്ണം കൂടി ചേര്‍ന്നതോടെ ഇതു 562ലേക്ക് എത്തി.പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയാണ് പട്ടികയിലെ മൂന്നാമന്‍. 524 കളിയില്‍ നിന്നും 476 സിക്‌സറുകളാണ് അഫ്രീദി കണ്ടെത്തിയത്.