ലഖ്‌നൗ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma completes 18000 international runs during India vs England Cricket World Cup 2023 match). ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് ഹിറ്റ്‌മാന്‍ വമ്പന്‍ നേട്ടത്തിലേക്ക് എത്തിയത്. മത്സരത്തിനിറങ്ങും മുമ്പ് പ്രസ്‌തുത നേട്ടത്തിലേക്ക് വെറും 47 റണ്‍സ് അകലെയായിരുന്നു രോഹിത്തുണ്ടായിരുന്നത്.
തുടക്കം തന്നെ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ ഏറെ ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ച രോഹിത് ആദില്‍ റഷീദ് എറിഞ്ഞ 21-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ബൗണ്ടറി അടിച്ചുകൊണ്ടാണ് വമ്പന്‍ നേട്ടത്തിലേക്ക് എത്തിയത്. അന്താരാഷ്‌ട ക്രിക്കറ്റില്‍ 18,000 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത് (Rohit Sharma international runs).
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar), സൗരവ് ഗാംഗുലി (Sourav Ganguly), രാഹുല്‍ ദ്രാവിഡ് (Rahul Dravid), വിരാട് കോലി (Virat Kohli) എന്നിവരാണ് എലൈറ്റ് പട്ടികയിലെ മറ്റ് താരങ്ങള്‍. അന്താരാഷ്‌ട്ര തലത്തിലെ കണക്ക് നോക്കുമ്പോള്‍ ഇതിന് മുന്നെ 19 താരങ്ങളാണ് മൂന്ന് ഫോര്‍മാറ്റിലുമായി 18,000ത്തില്‍ ഏറെ റണ്‍സ് നേടിയിട്ടുള്ളത്.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ മാറ്റില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇംഗ്ലണ്ടും മാറ്റം വരുത്തിയിട്ടില്ല.
കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് ഇംഗ്ലണ്ടാവട്ടെ കളിച്ച അഞ്ചില്‍ നാലിലും തോറ്റു. ഇതോടെ ഇന്ന് വിജയിച്ചാല്‍ ഇന്ത്യയ്‌ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ടൂര്‍ണമെന്‍റില്‍ മുന്നേറുന്നതിനായി ഇതടക്കം ബാക്കിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.