ETV Bharat / sports

'ഇതാണ് നായകൻ', എതിരാളികളെ തല്ലിത്തകർത്തും സ്വന്തം താരങ്ങൾക്ക് കരുത്തുപകർന്നും രോഹിത് - രോഹിത് ശര്‍മ

Rohit Sharma aggressive batting In Cricket World Cup 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മികച്ച അടിത്തറയൊരുക്കുന്നതിനൊപ്പം സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും രോഹിത്തിന്‍റെ ആക്രമണോത്സുക ബാറ്റിങ്.

Rohit Sharma aggressive batting  Cricket World Cup 2023  Rohit Sharma  Virat Kohli  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ  വിരാട് കോലി
Rohit Sharma aggressive batting In Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 6, 2023, 3:01 PM IST

Updated : Nov 6, 2023, 3:31 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിന് പിന്നാലെ വിരാട് കോലിയെ (Virat Kohli ) വാഴ്‌ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. തന്‍റെ 35-ാം പിറന്നാള്‍ ദിനത്തിലാണ് ഈഡനില്‍ അപരാജിത സെഞ്ചുറിയുമായി വിരാട് കോലി തിളങ്ങിയത്. ഇന്നിങ്‌സ് പുരോഗമിക്കും തോറും ബാറ്റിങ് ദുഷ്‌കരമായി മാറുകയായിരുന്ന പിച്ചില്‍ ഏറെ ശ്രദ്ധയോടെയായിരുന്നു കോലി തന്‍റെ ഇന്നിങ്‌സ് കെട്ടിപ്പടുത്തത്.

കോലിയുടെ സെഞ്ചുറിയ്‌ക്ക് അടിത്തറയിട്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണെന്നത് പറയാതെ പോകുന്നത് ശരിയല്ല. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് വെടിക്കെട്ട് തുടക്കമായിരുന്നു രോഹിത് നല്‍കിയത് (Rohit Sharma's aggressive batting In Cricket World Cup 2023). പ്രോട്ടീസ് പേസര്‍മാരെ താളം കണ്ടെത്താന്‍ അനുവദിക്കാതിരുന്ന താരം 24 പന്തുകളില്‍ എണ്ണം പറഞ്ഞ ആറ് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 40 റണ്‍സാണ് അടിച്ചെടുത്തത്.

166.67 ആയിരുന്നു പ്രഹര ശേഷി. രോഹിത് മടങ്ങുമ്പോള്‍ 5.5 ഓവറില്‍ 62 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നെത്തിയ കോലിയ്‌ക്ക് നിലയുറപ്പിക്കാന്‍ അവസരം നല്‍കിയത് രോഹിത് നല്‍കിയ ഈ മിന്നും തുടക്കമാണ്. രോഹിത്തിന് പിന്നാലെ ഗില്ലും മടങ്ങിയതോടെ ക്രീസിലൊന്നിച്ച കോലി- ശ്രേയസ് അയ്യര്‍ സഖ്യം പ്രോട്ടീസ് സ്‌പിന്നര്‍മാര്‍ക്കെതിരെ ഏറെ ശ്രദ്ധയോടെ കളിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഏറെ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്.

Rohit Sharma aggressive batting  Cricket World Cup 2023  Rohit Sharma  Virat Kohli  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ  വിരാട് കോലി
രോഹിത് ശര്‍മ

14-ാം ഓവറില്‍ 100 റണ്‍സ് കടന്ന ഇന്ത്യ 150 റണ്‍സിലേക്ക് എത്താന്‍ പിന്നീട് 12 ഓവറുകളാണ് എടുത്തത്. എന്നാല്‍ റണ്‍ റേറ്റ് കാര്യമായി ഇടിയാതിരുന്നത് രോഹിത് ശര്‍മ തുടക്കത്തില്‍ നടത്തിയ മിന്നലാക്രമണം ഒന്ന് കൊണ്ട് മാത്രമാണ്. മത്സരത്തിന് ശേഷം സംസാരിക്കവെ വിരാട് കോലി ഇക്കാര്യം എടുത്ത് പറയുകയും ചെയ്‌തിരുന്നു.

ALSO READ: 'ഡിആര്‍എസില്‍ കൃത്രിമം, ഇന്ത്യ തീരുമാനങ്ങള്‍ എല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കുന്നു...'; പുത്തന്‍ ആരോപണവുമായി ഹസന്‍ റാസ

ഈ ടൂര്‍ണമെന്‍റില്‍ തന്നെ പലതവണയാണ് പവര്‍പ്ലേയില്‍ രോഹിത് ഒരുക്കുന്ന അടിത്തറ ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിക്കുന്നതിന് ആരാധക ലോകം സാക്ഷിയായിട്ടുള്ളത്. വ്യക്തിഗത നേട്ടങ്ങളിലേക്ക് ഒരിക്കല്‍ പോലും എത്തി നോക്കാതെയാണ് ഓരോ പന്തും അതിര്‍ത്തി കടത്താന്‍ രോഹിത് ശ്രമം നടത്താറുള്ളത്. ഈ ലോകകപ്പില്‍ തന്നെ നഷ്‌ടപ്പെട്ട സെഞ്ചുറിയും അര്‍ധ സെഞ്ചുറികളും ഇതിന് സാക്ഷ്യം പറയും. രോഹിത്തിന്‍റെ ഈ ആക്രമണോത്സുകത സഹതാരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും എങ്ങനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും.

ALSO READ: 'ടീമില്‍ തന്‍റെ റോള്‍ അവന് നന്നായി അറിയാം...'; 'മാച്ച് വിന്നര്‍' രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ

ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മികവും നിര്‍ണായകമാണ്. കൃത്യമായ ഫീഡല്‍ഡിങ് പ്ലേസ്‌മെന്‍റിലൂടെയും ബോളിങ് റൊട്ടേഷനിനിലൂടെയും എതിരാളികളുടെ കടപുഴക്കുന്ന രോഹിത്തിന്‍റെ തന്ത്രങ്ങളും കയ്യടി അര്‍ഹിക്കുന്നുണ്ട്. നിലവിലെ പ്രകടനത്തിലൂടെ ഇന്ത്യ ആരാധകര്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ ചെറുതൊന്നുമല്ല. രോഹിത്തിനും സംഘത്തിനും 2011 ആവര്‍ത്തിക്കാന്‍ കഴിയട്ടെയന്ന് ആശംസിക്കാം...

ALSO READ: അത് 'സെല്‍ഫിഷ് ഇന്നിങ്‌സായിരുന്നില്ല', അതറിയണമെങ്കില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കണ്ടാല്‍ മതി...

Last Updated : Nov 6, 2023, 3:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.