ETV Bharat / sports

Rashid Khan Mujeeb Ur Rahman : 'മൂവായിരത്തിലേറെ ജീവനുകളാണ് നഷ്‌ടപ്പെട്ടത്, വിജയം അവരില്‍ ചെറു പുഞ്ചിരി വിടര്‍ത്തിയേക്കും'; വികാരഭരിതരായി അഫ്‌ഗാന്‍ താരങ്ങള്‍

Rashid Khan Dedicates Win over England To Afghans : ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ വിജയം ഭൂകമ്പത്തിന്‍റെ ദുരിതം പേറുന്ന അഫ്‌ഗാന്‍ ജനതയ്‌ക്ക് ചെറിയ സന്തോഷം പകരുമെന്ന് ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍

Rashid Khan  Mujeeb ur Rahman  Rashid Khan Dedicates win over England To Afghans  Cricket World Cup 2023  England vs Afghanistan  ഇംഗ്ലണ്ട് vs അഫ്‌ഗാനിസ്ഥാന്‍  റാഷിദ് ഖാന്‍  മുജീബ് ഉര്‍ റഹ്‌മാന്‍  ഏകദിന ലോകകപ്പ് 2023
Rashid Khan Mujeeb ur Rahman Cricket World Cup 2023 England vs Afghanistan
author img

By ETV Bharat Kerala Team

Published : Oct 16, 2023, 2:08 PM IST

ന്യൂഡല്‍ഹി : ഏകദിന ലോകകപ്പിൽ (Cricket World Cup 2023) നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ (England vs Afghanistan). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് ഇംഗ്ലണ്ടിനെ അഫ്‌ഗാന്‍ കീഴടക്കിയത്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍ നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്.

ഇംഗ്ലണ്ടിനെതിരായ വിജയം അടുത്തിടെയുണ്ടായ ഭൂകമ്പത്തിന്‍റെ ദുരിതം പേറുന്ന സ്വന്തം ജനതയ്‌ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് അഫ്‌ഗാന്‍ താരങ്ങള്‍ (Rashid Khan and Mujeeb ur Rahman Dedicate win over England in Cricket World Cup 2023 To Afghans). ഇംഗ്ലണ്ടിനെതിരായ വിജയം തങ്ങളുടെ ജനതയില്‍ നേരിയ അശ്വാസം പകരുമെന്ന് അഫ്‌ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ പ്രതികരിച്ചു.

"ഞങ്ങള്‍ക്കിത് വലിയ വിജയമാണ്. ലോകത്തെ ഏതൊരു ടീമിനെയും ഏത് ദിവസത്തിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് ഇത്തരം പ്രകടനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. ഈ ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി വലിയ ഊര്‍ജമാവുന്ന വിജയമാണിത്. അഫ്‌ഗാന്‍ ജനതയ്‌ക്ക് സന്തോഷം പകരുന്ന കാര്യമാണ് ക്രിക്കറ്റ്.

അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ വിജയം ഏറെ വലുതാണ്. അടുത്തിടെ ഞങ്ങളുടെ നാട്ടില്‍ ഭൂകമ്പമുണ്ടായിരുന്നു. മൂവായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടമായി. ഒട്ടേറെ വീടുകള്‍ നശിച്ചു. അതിനാല്‍ ഈ ജയം അവരുടെ മുഖത്ത് ചെറിയ പുഞ്ചിരി നല്‍കുകയും ഒരു പക്ഷേ, കഴിഞ്ഞ ദിവസങ്ങളെ നേരിയ രീതിയിലെങ്കിലും മറക്കാനെങ്കിലും ഉപകരിക്കും" - റാഷിദ് ഖാന്‍ (Rashid Khan Dedicates Win over England To Afghans) പറഞ്ഞു.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാനും ടീമിന്‍റെ വിജയവും തനിക്ക് ലഭിച്ച പുരസ്‌കാരവും അഫ്‌ഗാന്‍ ജനതയ്‌ക്ക് തന്നെയാണ് സമര്‍പ്പിച്ചത്. "ഈ വിജയം ഭൂകമ്പത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എന്‍റെ നാട്ടുകാര്‍ക്ക് വേണ്ടിയാണ്. ഒരു കളിക്കാരനായും, ടീമെന്ന നിലയിലും എനിക്ക് ലഭിച്ച പുരസ്‌കാരവും ഞാന്‍ അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നത് ടീമിനും മുഴുവന്‍ രാജ്യത്തിനും വളരെ അഭിമാനകരമായ നിമിഷമാണ്" - മുജീബ് ഉര്‍ റഹ്‌മാന്‍ (Mujeeb ur Rahman) പറഞ്ഞുനിര്‍ത്തി.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. 57 പന്തില്‍ 80 റണ്‍സ് നേടിയ റഹ്മാനുള്ള ഗുർബാസാണ് (Rahmanullah Gurbaz) ടീമിന്‍റെ ടോപ് സ്‌കോറര്‍. ഇക്രാം അലിഖിലിന്‍റെയും (66 പന്തില്‍ 58) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുജീബ് ഉര്‍ റഹ്‌മാന്‍റെയും (16 പന്തില്‍ 28) പ്രകടനങ്ങളും നിര്‍ണായകമായി.

ALSO READ: Unwanted Record For England : 'ഇനിയാരാ ഞങ്ങളെ തോല്‍പ്പിക്കാനുള്ളെ...?' ; ലോകകപ്പ് ചരിത്രത്തിലെ 'തോല്‍വി' റെക്കോഡ് ഇംഗ്ലണ്ടിന്

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215ന് ഓള്‍ഔട്ടായി. ഹാരി ബ്രൂക്കും (61 പന്തില്‍ 66), ഡേവിഡ് മലാനും(39 പന്തില്‍ 32) ഒഴികെ ഇംഗ്ലണ്ടിന്‍റെ മറ്റ് മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.