ETV Bharat / sports

തെരുവിലെ പാവങ്ങള്‍ക്ക് ദീപാവലി സമ്മാനം ; റഹ്മാനുള്ള ഗുര്‍ബാസിന് കയ്യടി - ഏകദിന ലോകകപ്പ് 2023

Rahmanullah Gurbaz Diwali gift: ദീപാവലി ആഘോഷിക്കാന്‍ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് പണം നല്‍കി അഫ്‌ഗാന്‍ ക്രിക്കറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസ്

Rahmanullah Gurbaz  Diwali  Cricket World Cup 2023  Afghanistan Cricket Team  Rahmanullah Gurbaz Diwali gift  ദീപാവലി  റഹ്മാനുള്ള ഗുര്‍ബാസ്  ഏകദിന ലോകകപ്പ് 2023  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം
Rahmanullah Gurbaz Diwali gift Cricket World Cup 2023 Afghanistan Cricket Team
author img

By ETV Bharat Kerala Team

Published : Nov 12, 2023, 2:27 PM IST

Updated : Nov 12, 2023, 3:52 PM IST

അഹമ്മദാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും പ്രകടനം നടത്താന്‍ അഫ്‌ഗാനിസ്ഥാന് (Afghanistan Cricket Team) കഴിഞ്ഞിരുന്നു. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാന്‍ ഫിനിഷ് ചെയ്‌തത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഇറപ്പിക്കാനും ടീമിന് കഴിഞ്ഞിരുന്നു.

കളിക്കളത്തിന് അകത്തെ പ്രകടനങ്ങള്‍ക്ക് കയ്യടി നേടിയ അഫ്‌ഗാന്‍ താരങ്ങള്‍ ഇപ്പോള്‍ പുറത്തുള്ള പെരുമാറ്റത്തിന് ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ദീപാവലി തലേന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഫ്‌ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (Rahmanullah Gurbaz Diwali gift). പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 21-കാരനായ റഹ്മാനുള്ള ഗുര്‍ബാസ് ദീപാവലി സമ്മാനം വിതരണം ചെയ്‌തത് (Afghanistan Opener Rahmanullah Gurbaz gives money to homeless people for Diwali).

  • Rahmanullah Gurbaz silently gave money to the needy people on the streets of Ahmedabad so they could celebrate Diwali.

    - A beautiful gesture by Gurbaz. pic.twitter.com/6HY1TqjHg4

    — Mufaddal Vohra (@mufaddal_vohra) November 12, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരു കാറില്‍ വന്നിറങ്ങിയ താരം റോഡരികില്‍ കിടന്ന് ഉറങ്ങുന്നവര്‍ക്ക് 500 രൂപ വീതമാണ് ദീപാവലി ആഘോഷിക്കാന്‍ നല്‍കിയത്. ഉറങ്ങുന്നവരെ ശല്യം ചെയ്യുകയോ വിളിച്ചുണര്‍ത്തുകയോ ചെയ്യാതെ അവരുടെ അരികില്‍ പണം വച്ച് മടങ്ങുകയാണ് ഗുര്‍ബാസ് ചെയ്‌തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകകപ്പില്‍ അഫ്‌ഗാന്‍റെ വിജയങ്ങളില്‍ നിര്‍ണായക പ്രകടനം നടത്തിയ താരമാണ് റഹ്മാനുള്ള ഗുര്‍ബാസ് (Rahmanullah Gurbaz). ഒമ്പത് മത്സരങ്ങളില്‍ നിന്നും 31.11 ശരാശരിയില്‍ 280 റണ്‍സാണ് താരം നേടിയത്. 98.93 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

ഇംഗ്ലണ്ടിനും പാകിസ്ഥാനുമെതിരായ ടീമിന്‍റെ വിജയത്തിന് അർധ സെഞ്ചുറികൾ നേടിക്കൊണ്ടാണ് ഗുര്‍ബാസ് മുതല്‍ക്കൂട്ടായത്. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ അവസാനത്തിലേക്ക് തന്‍റെ ഫോം നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അവസാന നാല് മത്സരങ്ങളിൽ നിന്നും 56 റൺസ് മാത്രമാണ് അഫ്‌ഗാന്‍ ഓപ്പണര്‍ക്ക് നേടാന്‍ കഴിഞ്ഞത്.

ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയും കൂടാതെ ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെയാണ് അഫ്‌ഗാനിസ്ഥാന്‍ തോല്‍പ്പിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ അഫ്‌ഗാന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. പോയിന്‍റില്‍ പാകിസ്ഥാന് തുല്യരാണെങ്കിലും നെറ്റ് റണ്‍ റേറ്റിലാണ് അഫ്‌ഗാന്‍ പിന്നിലായത്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന പ്രകടനവും അഫ്‌ഗാന്‍ നടത്തിയിരുന്നു.

ALSO READ: ആഘോഷം കേങ്കേമമാക്കി ഇന്ത്യന്‍ താരങ്ങള്‍ ; ടീമിന്‍റെ ദീപാവലി സമ്മാനം കാത്ത് ആരാധകര്‍

ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായി എത്തിയ പാകിസ്ഥാനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ അഫ്‌ഗാന് കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍റെ തന്നെ മുന്‍ താരങ്ങളായ ഷൊയ്‌ബ് മാലിക്കും വസീം അക്രവും പ്രതികരിച്ചിരുന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ശക്തരായി കാണപ്പെട്ടത് അഫ്‌ഗാനിസ്ഥാനാണ്. അഫ്‌ഗാന്‍ താരങ്ങള്‍ പാകിസ്ഥാനേക്കാള്‍ മികച്ച പ്രകടനം നടത്തി എന്നത് സംശയമില്ലാത്ത കാര്യമാണെന്നായിരുന്നു വസീം അക്രം പറഞ്ഞത്.

Last Updated : Nov 12, 2023, 3:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.