ETV Bharat / sports

'രണ്ട് ടീമുകള്‍ക്കും ഒരേ പിച്ചാണ്, ബാക്കിയുള്ളത് കാത്തിരുന്ന് കാണാം'; അഹമ്മദാബാദിലെ പിച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കമ്മിന്‍സ് - Pat Cummins on Indian Team

Pat Cummins on Ahmedabad pitch: ഏകദിന ലോകകപ്പ് ഫൈനലില്‍ ഉപയോഗിക്കുന്ന അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് ആശങ്കയില്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

Pat Cummins on Ahmedabad pitch  India vs Australia final Cricket World Cup 2023  Cricket World Cup 2023  Australia captain Pat Cummins  India vs Australia  അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് പാറ്റ് കമ്മിന്‍സ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ  Pat Cummins on Indian Team  ഇന്ത്യന്‍ ടീമിനെക്കുറിച്ച് പാറ്റ് കമ്മിന്‍സ്
Pat Cummins on Ahmedabad pitch ahead India vs Australia Cricket World Cup 2023 final match
author img

By ETV Bharat Kerala Team

Published : Nov 18, 2023, 3:22 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം നടന്ന പിച്ചിനെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നിരുന്നു. കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന പിച്ചില്‍ ബിസിസിഐ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. ഒരു ബ്രിട്ടീഷ് മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും (India vs Australia) ഏറ്റുമുട്ടുന്ന അഹമ്മദാബാദിലെ പിച്ചിനെ ചുറ്റിപ്പറ്റി ഇതിനകം തന്നെ ഇത്തരം സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് (Australia captain Pat Cummins). രണ്ട് ടീമുകളും ഒരേ പിച്ചില്‍ തന്നെയാണ് കളിക്കുന്നതെന്ന് പറഞ്ഞ കമ്മിന്‍സ് പിച്ചിനെച്ചൊല്ലി തങ്ങള്‍ക്ക് ഒരു ആശങ്കയും ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് (Pat Cummins on Ahmedabad pitch ahead India vs Australia Cricket World Cup 2023 final match).

"തീര്‍ച്ചയായും രണ്ട് ടീമുകളും ഒരേ പിച്ചില്‍ തന്നെയാണ് കളിക്കുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തുള്ള സ്വന്തം വിക്കറ്റുകളില്‍ ചില അഡ്‌വാന്‍റേജ് ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. സമാന വിക്കറ്റുകളിലാണ് നിങ്ങള്‍ ജീവിത കാലം മുഴുവൻ കളിക്കുന്നത്. പക്ഷെ, ഞങ്ങൾ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതിനാൽ, ബാക്കിയുള്ളത് നമുക്ക് കാത്തിരുന്ന് കാണാം", പാറ്റ് കമ്മിന്‍സ് പറഞ്ഞു.

ALSO READ: 'ഫൈനലില്‍ ഇന്ത്യ 65 റണ്‍സില്‍ ഓള്‍ ഔട്ട്...'; മാസങ്ങള്‍ക്ക് മുന്‍പുള്ള മിച്ചല്‍ മാര്‍ഷിന്‍റെ പ്രവചനം, ഇപ്പോള്‍ വൈറല്‍

ഇന്ത്യൻ കാണികളെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഇന്ത്യയ്‌ക്ക് എതിരെ ഒരു മികച്ച മത്സരം തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവര്‍ മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നതും. സ്റ്റേഡിയത്തിലെ കാണികളുടെ മുഴുവന്‍ പിന്തുണയും അവര്‍ക്കൊപ്പമായിരിക്കും.

ALSO READ: 'രോഹിത് ദി ഗ്രേറ്റ്, കോഹ്‌ലി കാലഘട്ടത്തിന്‍റെ താരം, മൊത്തത്തില്‍ ചരിത്രനിര'; ഇന്ത്യന്‍ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ഗുണ്ടപ്പ വിശ്വനാഥ്

ടൂര്‍ണമെന്‍റിലുടനീളം വളരെ മികച്ച ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട് (Pat Cummins on Indian Team). ലോകകപ്പിന്‍റെ ഫൈനല്‍ പോലെയുള്ള ഒരു വലിയ വേദിയിലെ ആരാധക പിന്തുണ തീര്‍ച്ചയായും അവര്‍ക്കൊപ്പം തന്നെയാവും. ഏതൊരു കായിക ഇനത്തിലായാലും ആര്‍ത്തിരമ്പുന്ന ഒരു വലിയൊരു ജനക്കൂട്ടത്തെ നിശബ്‌ദരാക്കുന്നതിനേക്കാള്‍ വലിയ സംതൃപ്‌തി മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല.

ALSO READ: ഷമിയും കോലിയും മുന്നിലുണ്ട്; ലോകകപ്പിന്‍റെ താരമാവാന്‍ മത്സരിക്കുന്നത് ഇവര്‍..

അതിനായി അനുഭവങ്ങളെ മുതല്‍ക്കൂട്ടാക്കി ഞങ്ങള്‍ പോരാടും. ഇന്ത്യയ്‌ക്ക് എതിരെ നാളെ ഇറങ്ങുമ്പോള്‍ അതൊന്ന് മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നത്. കളിക്കളത്തില്‍ എന്ത് സംഭവിച്ചാലും അധികം പശ്ചാത്താപമില്ലാതെ തന്നെ ആ ദിവസം പൂര്‍ത്തിയാക്കാനാണ് ഞങ്ങളുടെ ശ്രമം"- പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ALSO READ: ലോകകപ്പ് ഫൈനല്‍ കളറാകും, എയര്‍ ഷോ മാത്രമല്ല, വമ്പന്‍ പരിപാടികളുമായി ബിസിസിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.