ഇസ്‌ലാമാബാദ്: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായെത്തിയെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ പാകിസ്ഥാന് (Pakistan Cricket Team) കഴിഞ്ഞിട്ടില്ല. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടെണ്ണത്തില്‍ ടീം തോല്‍വി വഴങ്ങുകയും ചെയ്‌തു. ഇതിനിടെ പാകിസ്ഥാന്‍ ടീമില്‍ അഭിപ്രായവ്യത്യാസവും ചേരിപ്പോരും രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ചില പാകിസ്ഥാൻ മാധ്യമപ്രവർത്തകരാണ് ലോകകപ്പ് ടീമിനുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. രണ്ട് താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഒരു കൂട്ടം കളിക്കാരിൽ നിന്നും ക്യാപ്റ്റൻ ബാബര്‍ അസം (Babar Azam) കടുത്ത ഒറ്റപ്പെടൽ നേരിടുന്നു.
ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ പാകിസ്ഥാന്‍റെ മത്സരത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നുമായിരുന്നു പ്രസ്‌തുത പോസ്റ്റിന്‍റെ ഉള്ളടക്കം. എന്നാല്‍ അഭ്യൂഹങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള ടീമില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു (Pakistan cricket Board on Physical Altercation In Pakistan Team).
"നിലവിൽ ഐസിസി ലോകകപ്പ് 2023-ൽ പങ്കെടുക്കുന്ന ദേശീയ ക്രിക്കറ്റ് ടീമിലെ ആഭ്യന്തര അസ്വാരസ്യങ്ങളെക്കുറിച്ചുള്ള സമീപകാല ഊഹാപോഹങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശക്തമായി നിഷേധിക്കുന്നു. ഒരു പ്രത്യേക വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ച കിംവദന്തികൾക്ക് വിരുദ്ധമായി, ടീം ഏറെ യോജിപ്പുള്ളതാണെന്നും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അസന്ദിഗ്ധമായി ഉറപ്പ് നൽകുന്നു.
ഇത്തരം തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ പിസിബി അങ്ങേയറ്റം നിരാശരാണ്. ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് പത്രപ്രവർത്തന നൈതികത ഉയർത്തിപ്പിടിക്കേണ്ടതിന്‍റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു"- പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan cricket Board) പ്രസ്‌താവനയില്‍ വ്യക്തമാക്കി.
-
PCB statement ⤵️ pic.twitter.com/qo8mFoVqq1
— PCB Media (@TheRealPCBMedia) October 23, 2023 " class="align-text-top noRightClick twitterSection" data="
">PCB statement ⤵️ pic.twitter.com/qo8mFoVqq1
— PCB Media (@TheRealPCBMedia) October 23, 2023PCB statement ⤵️ pic.twitter.com/qo8mFoVqq1
— PCB Media (@TheRealPCBMedia) October 23, 2023
പാകിസ്ഥാന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹം ലോകകപ്പിന് മുന്നെ തന്നെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അതേസമയം ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയേയും തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് കളിച്ച മത്സരങ്ങളില്‍ ചിരവൈരികളായ ഇന്ത്യയോടും ഓസ്‌ട്രേലിയയോടുമാണ് ബാബര്‍ അസമും സംഘവും തോല്‍വി സമ്മതിച്ചത്.
പാകിസ്ഥാന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ്: ഇമാം ഉല്‍ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖർ സമാൻ, ഷദാബ് ഖാൻ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ (Pakistan Squad For Cricket World Cup 2023).