ETV Bharat / sports

ഇന്ത്യക്ക് വീണ്ടും കിരീട വരള്‍ച്ച ; 2013ന് ശേഷം ഐസിസി ട്രോഫി കിട്ടാക്കനി

India vs Australia cricket world cup 2023 final : 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം ഐസിസി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിരീടം നേടാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ ഇല്ലാതാക്കി ഓസീസ്.

cricket world cup 2023 final  india vs australia cricket world cup 2023 final  india vs australia  world cup 2023 final  cricket world cup 2023 final result  world cup 2023 final score  cricket  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ഓസ്‌ട്രേലിയ  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് 2023
india vs australia cricket world cup 2023 final
author img

By ETV Bharat Kerala Team

Published : Nov 19, 2023, 9:52 PM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും നാലാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും കങ്കാരുക്കളെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. 43 ഓവറിലാണ് കങ്കാരുക്കളുടെ വിജയം (India vs Australia cricket world cup 2023 final).

ലോകകപ്പ് ഫൈനലില്‍ ഓസീസിനോടേറ്റ തോല്‍വിയോടെ പത്ത് വര്‍ഷത്തിന് ശേഷം ഒരു ഐസിസി കീരിടം നേടാമെന്ന ഇന്ത്യയുടെ മോഹമാണ് ഇല്ലാതായത്. 2013ല്‍ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി നേടിയതാണ് ഇന്ത്യയുടെ അവസാന ഐസിസി കീരിടം. മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്‌റ്റന്‍സിയില്‍ അന്ന് ഇറങ്ങിയ ടീം ഇന്ത്യ അഞ്ച് റണ്‍സ് ജയമാണ് ഇംഗ്ലീഷുകാര്‍ക്കെതിരെ നേടിയത്.

എന്നാല്‍ പിന്നീടുളള വര്‍ഷങ്ങളില്‍ ഒരു ഐസിസി കീരിടം ഇന്ത്യക്ക് കിട്ടാക്കനിയായി. 2014ല്‍ ബംഗ്ലാദേശില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. അന്ന് 20 ഓവറില്‍ ഇന്ത്യ നേടിയ 130 റണ്‍സ് 17.5 ഓവറില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു.

2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അന്ന് ഇന്ത്യക്കെതിരെ 95 റണ്‍സ് ജയമാണ് ഓസ്ട്രേലിയ നേടിയത്. 2015 എകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ 2016ല്‍ നടന്ന ടി20 ലോകകപ്പ് സെമിയിലും, 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ത്യ ആതിഥേയത്വം വഹിച്ച 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്‌റ്റ് ഇന്‍ഡീസാണ് ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്. അന്ന് ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് വിന്‍ഡീസ് മറികടന്നത്. 2017ല്‍ നടന്ന ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനോടും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

പിന്നീട് 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോറ്റു. സെമി ഫൈനലിലായിരുന്നു ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് സെമിയിലും തോല്‍വി തന്നെയായിരുന്നു ഫലം. ഇംഗ്ലണ്ടാണ് ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം നേടിയത്.

വൈറ്റ് ബോള്‍ ക്രിക്കറ്റിന് പുറമെ 2021ല്‍ നടന്ന വേള്‍ഡ് ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. ഫൈനലില്‍ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റ് ജയമാണ് കിവീസ് നേടിയത്. 2003 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏറ്റ പരാജയത്തിന് പകരംവീട്ടാമെന്നുകൂടി ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും കങ്കാരുകള്‍ വീണ്ടും ഇന്ത്യക്കെതിരെ വിജയം നേടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.