ETV Bharat / sports

India vs New Zealand Preview : അഞ്ചാം ജയം തേടി ഇന്ത്യ നാളെ ഇറങ്ങും; എതിരാളികള്‍ ന്യൂസിലന്‍ഡ് - രോഹിത് ശര്‍മ

ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നാളെ ഇന്ത്യ-ന്യൂസിലന്‍ഡ് പോര് (India vs New Zealand). ധര്‍മ്മശാലയില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുക.

India vs New Zealand Preview  India vs New Zealand  Cricket World Cup 2023  Rohit Sharma  Tom latham  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഏകദിന ലോകകപ്പ്  രോഹിത് ശര്‍മ  ടോം ലാഥം
India vs New Zealand Preview
author img

By ETV Bharat Kerala Team

Published : Oct 21, 2023, 9:34 PM IST

ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആതിഥേയരായ ഇന്ത്യ നാളെ (ഒക്‌ടോബര്‍ 22) വീണ്ടും കളത്തിലിറങ്ങുന്നു. ടേബിള്‍ ടോപ്പേഴ്‌സായ ന്യൂസിലന്‍ഡാണ് എതിരാളി. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ) സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ക്കാണ് മത്സരം ആരംഭിക്കുക (India vs New Zealand Preview).

ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഇന്ത്യയും ന്യൂസിലന്‍ഡും കളിച്ച നാല് മത്സരങ്ങളും വിജയിച്ചാണ് ധര്‍മ്മശാലയിലേക്ക് എത്തുന്നത്. ഇരു ടീമുകള്‍ക്കും എട്ട് പോയിന്‍റാണുള്ളത്. എന്നാല്‍ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്.

  • " class="align-text-top noRightClick twitterSection" data="">

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നതോടെ കിവീസിനെതിരെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്‍റെ പകരക്കാരനെ തിരഞ്ഞെടുക്കുന്നതാവട്ടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും മാനേജ്‌മെന്‍റിനും തലവേദനയാണ്.

ഹാര്‍ദിക്കിനെ കൂടാതെ ശാര്‍ദുല്‍ താക്കൂറാണ് പേസ് ഓള്‍റൗണ്ടറായി ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കുന്നത്. എന്നാല്‍ പന്തുകൊണ്ട് തിളങ്ങാന്‍ ശാര്‍ദുലിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതോടെ പേസിനെ തുണയ്‌ക്കുന്ന ധര്‍മ്മശാലയില്‍ താരത്തെ വീണ്ടും കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറാവുമോയെന്ന ചോദ്യം പ്രസക്തമാണ്. ശാര്‍ദുലിന് പകരക്കാരനായി മുഹമ്മദ് ഷമിയെ കളിപ്പിച്ചാല്‍, ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കൂടെ ഇന്ത്യയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം.

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ക്കാവും നറുക്ക് വീഴുക. ഏകദിന ലോകകപ്പ് വേദിയില്‍ ഇന്ത്യയ്‌ക്ക് മേല്‍ ആധിപത്യമുള്ള ടീമാണ് ന്യൂസിലന്‍ഡ്. ഇതുവരെ ഒമ്പത് തവണയാണ് ഇരു ടീമുകളും പരസ്‌പരം മത്സരിച്ചത്. ഇതില്‍ കഴിഞ്ഞ തവണത്തെ സെമി ഫൈനലിലടക്കം അഞ്ച് തവണ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

ഒരു മത്സരം മഴയത്തുടര്‍ന്ന് റദ്ദാക്കിയപ്പോള്‍ മൂന്ന് വിജയങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നത്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ കിവീസിന് മേല്‍ ഇന്ത്യയ്‌ക്ക് ആധിപത്യമുണ്ട്. ഇരു ടീമുകളും ഇതുവരെ 116 ഏകദിനങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 58 മത്സരങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ 50 വിജയങ്ങളാണ് കിവീസിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ Rohit Sharma (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍),കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ഏകദിന ലോകകപ്പ് 2023 ന്യൂസിലന്‍ഡ് സ്‌ക്വാഡ് (Cricket World Cup 2023 New Zealand Squad): ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്‌മാന്‍, ജിമ്മി നീഷാം, രചിന്‍ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം Tom latham, ഡാരില്‍ മിച്ചല്‍, വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, മിച്ചല്‍ സാന്‍റ്‌നര്‍, ട്രെന്‍റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെൻറി, ഇഷ് സോധി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.