അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു (India vs Australia Cricket World Cup 2023 Toss). രോഹിത് ശര്‍മയുടെ (Rohit Sharma) ടോസ് നഷ്‌ടം ഇന്ത്യയ്‌ക്ക് (Indian Cricket Team) ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ സംസാരം (India lose toss in World Cup 2023 final).
ഇതിന്‍റെ കാരണമായി ചരിത്രത്തെയാണ് ഇക്കൂട്ടര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. നേരത്തെയുള്ള ഇന്ത്യയുടെ രണ്ട് ഏകദിന ലോകകപ്പ് നേട്ടങ്ങളിലും ഫൈനലില്‍ എതിരാളികള്‍ക്കായിരുന്നു ടോസ് ലഭിച്ചത്. 1983-ലെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും പിന്നീട് 2011-ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയുമായിരുന്നു ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ കിരീടത്തിലേക്ക് എത്തിയത്.
2003 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്‌തിരുന്നു. ഇത്തവണ അഹമ്മദാബാദിലും ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം ഇന്ത്യ ചരിത്രമാവര്‍ത്തിക്കുമെന്നാണ് ഇക്കൂട്ടര്‍ ഉറച്ച് പറയുന്നത്.
അതേസമയം ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാതെയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെയായിരുന്നു നീലപ്പട വീഴ്‌ത്തിയത്. കഴിഞ്ഞ ലോകകപ്പിന്‍റെ സെമിഫൈനലില്‍ ന്യൂസിലന്‍ഡായിരുന്നു ഇന്ത്യയെ തോല്‍പ്പിച്ച് വഴിമുടക്കിയത്. ഇത്തവണ സ്വന്തം മണ്ണില്‍ വച്ച് ഇതിന്‍റെ കണക്ക് തീര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ഓസ്‌ട്രേലിയ ആവട്ടെ ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയോടും പിന്നെ ദക്ഷിണാഫ്രിക്കയോടുമായിരുന്നു ടീമിന്‍റെ തോല്‍വി. പിന്നീട് തുടര്‍ വിജയങ്ങള്‍ നേടിയായിരുന്നു ഓസീസിന്‍റെ മുന്നേറ്റം. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ടീം കീഴടക്കിയത്.
ALSO READ: '140 കോടി ഇന്ത്യക്കാർ നിങ്ങൾക്കൊപ്പം'; ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിന് ആശംസകൾ അറിയിച്ച് മോദി
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.