ETV Bharat / sports

Imad Wasim On Babar Azam Facing Criticism: 'അങ്ങനെയങ്കില്‍ മുഴുവന്‍ രാജ്യവും ക്ഷമിക്കും'; ബാബര്‍ മാപ്പുപറയണമെന്ന പ്രസ്‌താവനയോട് പ്രതികരിച്ച് ഇമദ് വസീം - മുഹമ്മദ് ഹഫീസ്

Criticism On Babar Azam: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനം.

Imad Wasim On Babar Azam Facing Criticism  Imad Wasim  Babar Azam  Cricket World Cup 2023  Aaqib Javed against Babar Azam  ബാബര്‍ അസം  ഇമദ് വസീം  ഏകദിന ലോകകപ്പ് 2023  മുഹമ്മദ് ഹഫീസ്  Mohammad hafeez
Imad Wasim On Babar Azam Facing Criticism
author img

By ETV Bharat Kerala Team

Published : Oct 27, 2023, 12:41 PM IST

ഇസ്ലാമാബാദ് : ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായെത്തിയെങ്കിലും പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അത്ര സജീവമല്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ബാബര്‍ അസമിന്‍റെ ടീം തോല്‍വി വഴങ്ങിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ജയം പിടിച്ചിരുന്നുവെങ്കിലും പിന്നീട് തുടര്‍ തോല്‍വികളാണ് പാകിസ്ഥാനെ കാത്തിരുന്നത്.

ഇതിന് പിന്നാലെ ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 29-കാരനെ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് എത്തി. ഇതിനിടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ബാബര്‍ അസം (Babar Azam) ഓള്‍റൗണ്ടര്‍ ഇമദ് വസീമിനോട് മാപ്പുപറയണമെന്ന് മുന്‍ താരമായിരുന്ന മുഹമ്മദ് ഹഫീസ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുകയാണ് ഇമദ് വസീം (Imad Wasim On Babar Azam Facing Criticism).

പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചാല്‍ ബാബറിനോട് എല്ലാവരും ക്ഷമിക്കുമെന്നാണ് ഇമദ് വസീം പറയുന്നത്. 'ബാബർ അസം നമ്മള്‍ക്ക് ലോകകപ്പ് നേടിത്തന്നാൽ, രാജ്യം മുഴുവൻ അദ്ദേഹത്തോട് ക്ഷമിക്കും, ഇത് എന്നോട് ക്ഷമ ചോദിക്കുന്നതിനെക്കുറിച്ച് അല്ല. ടൂർണമെന്‍റ് വിജയിക്കുക എന്നതിനെക്കുറിച്ച് മാത്രമാണ്' - ഇമദ് വസീം (Imad Wasim) പറഞ്ഞു. മുഹമ്മദ് ഹഫീസ് (Mohammad Hafeez) ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഒരു ചാനല്‍ ഷോയ്‌ക്കിടെ ഒരു ആരാധകന്‍റെ ചോദ്യത്തോടായിരുന്നു ഇമദിന്‍റെ പ്രതികരണം.

അയല്‍ക്കാരായ ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയേയും കീഴടക്കിക്കൊണ്ട് തുടക്കം ഗംഭീരമാക്കാന്‍ ബാബറിനും ടീമിനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളോട് പരാജയപ്പെട്ടു. ഇനി ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറണമെങ്കില്‍ തുടര്‍ന്നുള്ള എല്ലാ മത്സരങ്ങളും മുന്‍ ചാമ്പ്യന്മാരായ പാക് ടീമിന് ഏറെ നിര്‍ണായകമാണ്.

പാകിസ്ഥാന്‍റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബറിനെ മാറ്റി പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് (Shaheen Shah Afridi) ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ആഖിബ് ജാവേദ് ഉള്‍പ്പെടെയുള്ളവരായിരുന്നു നേരത്തെ തന്നെ രംഗത്ത് എത്തിയത് (Aaqib Javed against Babar Azam).

ALSO READ: Aakash Chopra Backs Babar Azam From Criticisms: 'തോല്‍ക്കാന്‍ കാരണം ബാബര്‍ അസം മാത്രമല്ല..'; പാകിസ്ഥാന്‍ ക്യാപ്‌റ്റനെ പിന്തുണച്ച് ആകാശ് ചോപ്ര

പാകിസ്ഥാൻ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ്: മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഷദാബ് ഖാൻ, ഇമാം ഉൽ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റൻ), സൗദ് ഷക്കീൽ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ (Pakistan Squad For Cricket World Cup 2023).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.