ETV Bharat / sports

'ഓരോ പന്തിലും ഈ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും'; വികാരനിര്‍ഭര കുറിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ - ഏകദിന ലോകകപ്പ് 2023

Hardik Pandya Ruled Out Cricket World Cup 2023 : പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏകദിന ലോകകപ്പില്‍ നിന്നും പുറത്ത്

Hardik Pandya Ruled Out Cricket World Cup 2023  Hardik Pandya  Cricket World Cup 2023  Prasidh Krishna  ഹാര്‍ദിക് പാണ്ഡ്യ  ഏകദിന ലോകകപ്പ് 2023  പ്രസിദ്ധ് കൃഷ്‌ണ
Hardik Pandya Ruled Out Cricket World Cup 2023 Prasidh Krishna
author img

By ETV Bharat Kerala Team

Published : Nov 4, 2023, 1:05 PM IST

മുംബൈ : ഏകദിന ലോകകപ്പിനുള്ള (Cricket World Cup 2023) ഇന്ത്യന്‍ ടീമില്‍ നിന്നും പാതി വഴിയില്‍ വച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) പിരിയേണ്ടി വന്നിരിക്കുകയാണ് (Hardik Pandya Ruled Out Cricket World Cup 2023). ഇടത് കണങ്കാലിനേറ്റ പരിക്കാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹാര്‍ദിക് പുറത്തായതായി ഇന്ന് രാവിലെയാണ് ഐസിസി (ICC) ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് 30-കാരന്‍. ടീമിനൊപ്പം ഇനിയുണ്ടാവില്ലെന്ന വസ്‌തുത അംഗീകരിക്കാന്‍ പ്രയാസമാണ്. ഓരോ പന്തുകളിലും പ്രോത്സാഹിപ്പിച്ചുകൊണ്ട് ടീമിനൊപ്പമുണ്ടാവുമെന്നും പറയുന്ന പോസ്റ്റില്‍ ആരാധകര്‍ നല്‍കിയ എല്ലാ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ഹാര്‍ദിക് നന്ദിയും അറിയിക്കുന്നുണ്ട് (Hardik Pandya posts emotional message after getting ruled out of Cricket World Cup 2023).

  • Tough to digest the fact that I will miss out on the remaining part of the World Cup. I'll be with the team, in spirit, cheering them on every ball of every game. Thanks for all the wishes, the love, and the support has been incredible. This team is special and I'm sure we'll… pic.twitter.com/b05BKW0FgL

    — hardik pandya (@hardikpandya7) November 4, 2023 " class="align-text-top noRightClick twitterSection" data=" ">

"ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന വസ്‌തുത ഉള്‍ക്കൊള്ളാന്‍ വലിയ പ്രയാസമുണ്ട്. ഓരോ മത്സരങ്ങളിലെയും, ഓരോ പന്തുകളിലും ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടാവും. എല്ലാ ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും‌ നന്ദി. ഈ ടീം ഏറെ സ്‌പെഷ്യലാണ്.

ഞങ്ങള്‍ക്ക് എല്ലാവരിലും അഭിമാനം ജനിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്‌നേഹം മാത്രം"- ഹാര്‍ദിക് പാണ്ഡ്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

പൂനെയിൽ ഒക്‌ടോബർ 19-ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു ഹാര്‍ദിക്കിന് പരിക്കേറ്റത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്ററുടെ ഷോട്ട് കാലുകൊണ്ട് തടയാന്‍ ശ്രമിച്ചതാണ് പരിക്കിന് വഴിവച്ചത്. ഹാര്‍ദിക് തിരിച്ചുവരുമെന്ന തരത്തില്‍ നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.

ALSO READ: 'സച്ചിനെ കണ്ടാല്‍ സ്റ്റീവ് സ്‌മിത്തിനെ പോലെ', വാങ്കെഡെയില്‍ സ്ഥാപിച്ച പ്രതിമ സോഷ്യല്‍ മീഡിയയില്‍ വാഗ്വാദം

എന്നാല്‍ ഐസിസിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ഈ പ്രതീക്ഷകള്‍ക്ക് പൂര്‍ണ വിരാമമായിരിക്കുകയാണ്.ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ (Prasidh Krishna) ആണ് ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിന് പ്രസിദ്ധ് ലഭ്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍വച്ചാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കുക.

ALSO READ: 'മണ്ടത്തരം' പറഞ്ഞ് പാകിസ്ഥാനികളെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത്...; ഹസന്‍ റാസയെ പൊളിച്ചടുക്കി വസീം അക്രം

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ALSO READ: ഗില്ലിന് നേരെ സാറ വിളികള്‍ ; ഇടപെട്ട് വിരാട് കോലി, വാങ്കഡെയില്‍ പിന്നെ നടന്നത് - വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.