ETV Bharat / sports

India vs New Zealand അക്കാര്യത്തില്‍ തീരുമാനമായി, കിവീസിന് എതിരെ പാണ്ഡ്യ കളിക്കില്ല... പകരം ആരെന്ന് തലപുകയ്‌ക്കണം - ശാര്‍ദുല്‍ താക്കൂര്‍

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വൈസ്‌ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) കളിക്കില്ല.

India vs New Zealand  Hardik Pandya  Shardul Thakur  Mohammed Shami  Surya Kumar Yadav  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഹാര്‍ദിക് പാണ്ഡ്യ  സൂര്യകുമാര്‍ യാദവ്  ശാര്‍ദുല്‍ താക്കൂര്‍  മുഹമ്മദ് ഷമി
India vs New Zealand Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 20, 2023, 3:18 PM IST

ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടതു കണങ്കാലിന് പരിക്കേറ്റതോടെയാണ് ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടി വന്നത്. ഒക്‌ടോബര്‍ 22-ന് ധര്‍മ്മശാലയിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് (India vs New Zealand) മത്സരം നടക്കുന്നത്.

ഈ മത്സരത്തിനായി ഹാര്‍ദിക് പാണ്ഡ്യ ധര്‍മ്മശാലയിലേക്ക് പോകില്ലെന്നും ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിന് മുന്നെ താരം ടീമിനൊപ്പം ചേരുമെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന ഹാര്‍ദിക്കിന്‍റെ അഭാവം ന്യൂസിന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ടൂര്‍ണമെന്‍റില്‍ ബാറ്ററെന്ന നിലയില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും മൂന്നാം പേസറെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയിട്ടുള്ളത്.

ഹാര്‍ദിക്കിന്‍റെ പുറത്താവലോടെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്‍റ് നിര്‍ബന്ധിതരായിരിക്കുകയാണ്. പകരക്കാരന്‍റെ തിരഞ്ഞെടുപ്പാവട്ടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) മാനേജ്‌മെന്‍റിന് കടുത്ത തലവേദനയുമാണ്. കിവീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള താരങ്ങളുടെ സാധ്യതകള്‍ പരിശോധിക്കാം.

ഹാര്‍ദിക്കിനെ കൂടാതെ പേസ് ഓള്‍റൗണ്ടറായി ശാര്‍ദുല്‍ താക്കൂറായിരുന്നു (Shardul Thakur) ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടായിരുന്നത്. എന്നാല്‍ പന്തുകൊണ്ട് ഇതേവരെ കാര്യമായ പ്രകടനം നടത്താന്‍ ശാര്‍ദുലിന് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ പേസ് ബോളിങ്ങിനെ പിന്തുണയ്‌ക്കുന്ന ധര്‍മ്മശാലയിലെ പിച്ചില്‍ താരത്തെ വീണ്ടും കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറുവുമോയെന്ന് കാത്തിരുന്ന് കാണണം.

ശാര്‍ദുലിന് പകരക്കാരനായി മുഹമ്മദ് ഷമിയെ (Mohammed Shami) ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യകുമാര്‍ യാദവിന് മുന്നില്‍ സുവര്‍ണാവസരം തുറക്കും. അവസരം ലഭിച്ചാൽ സൂര്യകുമാർ യാദവ് തീർച്ചയായും ഒരു ഓപ്‌ഷനായിരിക്കുമെന്ന് ബോളിങ് കോച്ച് പരാസ് മാംബ്രെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനി ശാര്‍ദുല്‍ താക്കൂര്‍ തുടരുകയാണെങ്കില്‍ മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ് (Surya Kumar Yadav) എന്നിവരില്‍ ഒരാളാവും ന്യൂസിലന്‍ഡിനെതിരെ കളിക്കുക.

ALSO READ: Rohit Sharma Surpass Eoin Morgan’s Record 'ഇയാളിത് വെറും സീന്‍'; സിക്‌സറില്‍ രോഹിത്തിന് മറ്റൊരു ലോക റെക്കോഡ്

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ALSO READ: Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.