കൊല്‍ക്കത്ത : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ബോളിങ് (England vs Pakistan Toss Report ). ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കളി നടക്കുന്നത്.
നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇംഗ്ലണ്ട് മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തിയതായി നായകന്‍ ബാബര്‍ അസം (Babar Azam) അറിയിച്ചു. ഷദാബ് ഖാന്‍ ടീമിലേക്ക് എത്തിയപ്പോള്‍ ഹസന്‍ അലിയാണ് പുറത്തായത്.
- " class="align-text-top noRightClick twitterSection" data="">
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ(സി), മൊയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്.
പാകിസ്ഥാന്‍ (പ്ലേയിങ് ഇലവൻ): അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്‌തിഖർ അഹമ്മദ്, ആഗ സൽമാൻ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.
ഏകദിന ലോകകപ്പ് 2023-ല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ഇംഗ്ലണ്ടും പാകിസ്ഥാനും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ നാല് വിജയമുള്ള പാകിസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ അത്ഭുതങ്ങള്‍ നടത്തിയാല്‍ മാത്രം പാകിസ്ഥാന് അവസാന നാലിലെത്താം.
നിലവില്‍ 10 പോയിന്‍റും +0.743 എന്ന നെറ്റ് റണ്‍ റേറ്റുമുള്ള ന്യൂസിലന്‍ഡിനെയാണ് പാകിസ്ഥാന് മറികടക്കേണ്ടത്. എട്ട് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റും +0.036 എന്ന നെറ്റ് റണ്‍റേറ്റുമാണ് നിലവില്‍ പാക് ടീമിനുള്ളത്. ഇന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പോയിന്‍റില്‍ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ബാബര്‍ അസമിന്‍റെ സംഘത്തിന് കഴിയും.
എന്നാല്‍ നെറ്റ്‌റണ്‍ റേറ്റ് മറികടക്കണമെങ്കില്‍ അത്‌ഭുതങ്ങള്‍ തന്നെ നടത്തേണ്ടതുണ്ട്. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 287 റണ്‍സിന്‍റെ വിജയമെങ്കിലും ടീം നേടേണ്ടുതണ്ട്. അതായത് പാകിസ്ഥാന്‍ 300 റണ്‍സാണ് നേടുന്നതെങ്കില്‍ 13 റണ്‍സില്‍ ഇംഗ്ലണ്ടിനെ ഒതുക്കണം.
ഇനി രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ഇംഗ്ലണ്ടിനെ 200 റണ്‍സില്‍ പിടിക്കാനായാലും ആ ലക്ഷ്യം വെറും 4.3 ഓവറിലാണ് ടീം മറികടക്കേണ്ടത്. ഇതോടെ ബാബറിനും സംഘത്തിനും കൊല്‍ക്കത്തയില്‍ എന്തു ചെയ്യാനാവുമെന്ന് കാത്തിരുന്ന് തന്നെ കാണാം. മറുവശത്ത് ഇംഗ്ലണ്ടിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ഈ മത്സരം.
ALSO READ: 'ആ നിമിഷം ഒരിക്കലും മറക്കില്ല'; ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയം സ്‌പെഷ്യലെന്ന് അഫ്‌ഗാന്‍ കോച്ച്
കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് നേടാന്‍ കഴിഞ്ഞത്. നാല് പോയിന്‍റുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ് ഇംഗ്ലണ്ട്. പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ലഭിക്കുക.
ആതിഥേയരായ പാകിസ്ഥാന്‍ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഇനി പോയിന്‍റ് പട്ടികയിലെ ആദ്യ എട്ട് വരെയുള്ള സ്ഥാനക്കാർക്കും ചാമ്പ്യന്‍സ് ട്രോഫി കളിക്കാം. ഇതോടെ ഇന്ന് പാകിസ്ഥാനെ തോല്‍പ്പിച്ച് ആറ് പോയിന്‍റുമായി ഏഴാം സ്ഥാനം ഉറപ്പിക്കാനാവും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ഇല്ലെങ്കില്‍ ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും.
ഏകദിന ലോകകപ്പ് വേദിയില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് ഇംഗ്ലണ്ടും പാകിസ്ഥാനും. ഇതേവരെ പത്ത് മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ഇംഗ്ലണ്ടിനും നാല് കളികള്‍ പാകിസ്ഥാനും വിജയിച്ചു. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല.