അഹമ്മദാബാദ് : ഏകദിന ലോകകപ്പ് 2023-ല്‍ മിന്നും ( Cricket World Cup 2023 ) കുതിപ്പ് നടത്തിയ ഇന്ത്യയ്‌ക്ക് കലാശപ്പോരിലാണ് അടി തെറ്റിയത്. മുന്‍ മത്സരങ്ങളില്‍ എതിരാളികള്‍ക്കുമേല്‍ വമ്പന്‍ ആധിപത്യം സ്ഥാപിച്ചായിരുന്നു രോഹിത് ശര്‍മയുടെ ( Rohit Sharma ) സംഘം വിജയിച്ച് കയറിയത്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ആറ് വിക്കറ്റുകളുടെ തോല്‍വിയാണ് ഇന്ത്യയെ കാത്തിരുന്നത്.
ഒരൊറ്റ മോശം ദിവസത്തില്‍ അര്‍ഹിച്ച കിരീടമാണ് നീലപ്പടയ്‌ക്ക് ചുണ്ടകലത്തില്‍ നഷ്‌ടമായത്. ഇന്ത്യ തോല്‍ക്കുമെന്ന് ഉറപ്പായത് മുതല്‍ തൊട്ടുതന്നെ അഹമ്മദാബാദിലെ നീലക്കടലില്‍ ഏറെക്കുറെ തിരകളടങ്ങിയിരുന്നു. മത്സര ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പടെയുള്ള താരങ്ങളുടെ തല നിരാശയാല്‍ താഴ്‌ന്നു.
-
Even after losing final, the crowd is behind him Undoubtedly Most loved captain Rohit Sharma ❤️ pic.twitter.com/3tiHn54XpF
— Ctrl C Ctrl Memes (@Ctrlmemes_) November 20, 2023 " class="align-text-top noRightClick twitterSection" data="
">Even after losing final, the crowd is behind him Undoubtedly Most loved captain Rohit Sharma ❤️ pic.twitter.com/3tiHn54XpF
— Ctrl C Ctrl Memes (@Ctrlmemes_) November 20, 2023Even after losing final, the crowd is behind him Undoubtedly Most loved captain Rohit Sharma ❤️ pic.twitter.com/3tiHn54XpF
— Ctrl C Ctrl Memes (@Ctrlmemes_) November 20, 2023
രോഹിത്തിന്‍റെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞപ്പോള്‍ തന്‍റെ തൊപ്പികൊണ്ട് മുഖം പൊത്തുന്ന വിരാട് കോലിയെയാണ് കാണാന്‍ കഴിഞ്ഞത്. കരഞ്ഞ സിറാജിനെ ജസ്‌പ്രീത് ബുംറ ആശ്വസിപ്പിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കെഎല്‍ രാഹുലും നിരാശയില്‍ തലതാഴ്‌ത്തി ഇരുന്നു. പിന്നീട് ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് ഒറ്റയ്‌ക്ക് ആയിരുന്നു രോഹിത് ശര്‍മ തിരികെ നടന്നത്.
യുദ്ധം തോറ്റ പടനായകനെപ്പോല്‍ തല താഴ്‌ത്തിയായിരുന്നു ആ നടത്തം. എന്നാല്‍ അതുവരെ പരസ്‌പരം ഒന്നും മിണ്ടാതെ എല്ലാത്തിനും മൂക സാക്ഷികളായി നിന്ന ജനക്കൂട്ടം താരത്തിന് പിന്തുണ അറിയിക്കുന്നതാണ് കാണാനായത്. (Ahmedabad Crowd Chants for Rohit Sharma After Cricket World Cup 2023 final loss). 'രോഹിത്,രോഹിത്' ചാന്‍റ് മുഴക്കിയാണ് ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റന് തങ്ങളുടെ പിന്തുണ അറിയിച്ചത്.
ഓരോ ക്രിക്കറ്റ് ആരാധകന്‍റേയും ഹൃദയം തൊടുന്ന കാഴ്‌ചയാണിത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോകകപ്പ് നേടാനായില്ലെങ്കിലും മുന്നില്‍ നിന്നും നയിച്ച നായകനായി അയാള്‍ ആരാധക ഹൃദയം കീഴടക്കിയെന്നാണ് നെറ്റിസണ്‍സ് പ്രസ്‌തുത വീഡിയോയോട് പ്രതികരിക്കുന്നത്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. കെഎല്‍ രാഹുല്‍ (107 പന്തില്‍ 66 റണ്‍സ്), വിരാട് കോലി (63 പന്തുകളില്‍ 54 റണ്‍സ്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47 റണ്‍സ്) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം ഉറപ്പിക്കുകയും ചെയ്‌തു.
ALSO READ: '107 പന്തില്‍ 66, അത് രാഹുലിന്‍റെ ഇന്നിങ്‌സ് ആയിരുന്നില്ല' ; വമ്പന്‍ വിമര്‍ശനവുമായി ഷൊയ്‌ബ് മാലിക്
സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് (120 പന്തില്‍ 137) ചുക്കാന്‍ പിടിച്ചപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണയും ടീമിനെ അനായാസ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയയുടെ ആറാം ഏകദിന ലോകകപ്പ് കിരീടമാണിത്.