ക്രൈസ്റ്റ് ചര്‍ച്ച് : ഇംഗ്ലണ്ടിനെതിരായ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് അലീസ ഹീലി. താരത്തിന്‍റെ ഇടിവെട്ട് ശതകത്തിന്‍റെ കരുത്തിലാണ് 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വയ്‌ക്കാന്‍ ഓസീസ് വനിതകള്‍ക്കായത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സാണ് അടിച്ച് കൂട്ടിയത്.
ഇതോടെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ (പുരുഷന്മാരുടെയോ, വനിതകളുടെയോ) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഹീലി. 2007-ൽ പുരുഷ ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് നേടിയ 149 റൺസിന്‍റെ റെക്കോഡാണ് താരം മറികടന്നത്.
റിക്കി പോണ്ടിങ് (140* റണ്‍സ് , 2003ല്‍ ഇന്ത്യയ്‌ക്കെതിരെ ), വിന്‍ഡീസ് താരം വിവിയൻ റിച്ചാർഡ്‌സ് (138* റണ്‍സ്, 1979 ഇംഗ്ലണ്ടിനെതിരെ) എന്നിവരാണ് പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്. വനിത ലോകകപ്പില്‍ ആദ്യമായി 500 റൺസ് പിന്നിടുന്ന താരം എന്ന റെക്കോർഡും ഹീലി സ്വന്തമാക്കി. ടൂർണമെന്‍റിൽ 509 റൺസാണ് താരം അടിച്ചുകൂട്ടിയത്.
-
On 🔝
— ICC (@ICC) April 3, 2022 " class="align-text-top noRightClick twitterSection" data="
One of the best knocks you'll ever see! #CWC22 pic.twitter.com/NbJVn38UPJ
">On 🔝
— ICC (@ICC) April 3, 2022
One of the best knocks you'll ever see! #CWC22 pic.twitter.com/NbJVn38UPJOn 🔝
— ICC (@ICC) April 3, 2022
One of the best knocks you'll ever see! #CWC22 pic.twitter.com/NbJVn38UPJ
ഏകദിന ക്രിക്കറ്റില്‍ ഒരു വനിത വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഈ പ്രകടനത്തോടെ ഹീലി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2015ൽ ശ്രീലങ്കയ്‌ക്കെതിരെ റേച്ചൽ പ്രീസ്റ്റ് നേടിയ 157 റൺസായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്‌കോർ. അതേസമയം മത്സരത്തില്‍ 71 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഓസീസ് കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുയര്‍ത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മറുപടി 43.4 ഓവറില്‍ 285 റണ്‍സില്‍ അവസാനിച്ചു.നാറ്റ് സീവറിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്. 121 പന്തിൽ 15 ഫോറും ഒരു സിക്‌സുമടക്കം 148 റൺസുമായി പുറത്താകാതെ നിന്നു.
also read: IPL 2022 | റെക്കോഡിനരികെ ധവാന്‍, മുന്നിലുള്ളത് വിരാട് കോലി
ഓസീസിനായി ഹീലിക്ക് പുറമെ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ 7 ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ 8 ഫോർ അടക്കം 62) എന്നിവരും തിളങ്ങി. വനിത ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണ് ഓസീസ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്.