ETV Bharat / sports

രോഹിത്തിനും കോലിക്കും പിന്നാലെ വമ്പന്‍ നേട്ടവുമായി ഹര്‍മന്‍പ്രീത് കൗര്‍

അന്താരാഷ്‌ട്ര ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ എന്ന നേട്ടം സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍.

ICC Women T20 World Cup  Harmanpreet Kaur  Harmanpreet Kaur T20 record  Virat Kohli  Rohit Sharma  ഹര്‍മന്‍പ്രീത് കൗര്‍  സ്‌മൃതി മന്ദാന  വിരാട് കോലി  രോഹിത് ശര്‍മ  വനിത ടി20 ലോകകപ്പ്  ഹര്‍മന്‍പ്രീത് കൗര്‍ ടി20 റെക്കോഡ്
രോഹിത്തിനും കോലിക്കും പിന്നാലെ വമ്പന്‍ നേട്ടവുമായി ഹര്‍മന്‍പ്രീത് കൗര്‍
author img

By

Published : Feb 21, 2023, 1:22 PM IST

പോര്‍ട്ട് എലിസബത്ത്: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ വമ്പന്‍ നേട്ടവുമായി ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടി20 ഫോര്‍മാറ്റില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയിരിക്കുന്നത്. വനിത ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് 33കാരി നിര്‍ണായ നാഴികകല്ല് പിന്നിട്ടത്.

അയര്‍ലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ടി20യില്‍ 3000 റണ്‍സ് എന്ന നേട്ടത്തിന് ഏഴ് റൺസ് മത്രം അകലെയായിരുന്നു ഹര്‍മന്‍. മത്സരത്തില്‍ 13 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൊത്തത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് ഹര്‍മന്‍.

ICC Women T20 World Cup  Harmanpreet Kaur  Harmanpreet Kaur T20 record  Virat Kohli  Rohit Sharma  ഹര്‍മന്‍പ്രീത് കൗര്‍  സ്‌മൃതി മന്ദാന  വിരാട് കോലി  രോഹിത് ശര്‍മ  വനിത ടി20 ലോകകപ്പ്  ഹര്‍മന്‍പ്രീത് കൗര്‍ ടി20 റെക്കോഡ്
ഹര്‍മന്‍പ്രീത് കൗര്‍

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് നേരത്തെ ഈ നാഴികകല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ വനിത ക്രിക്കറ്റില്‍ ഈ നാഴികകല്ല് പിന്നിടുന്ന നാലാമത്തെ താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. ന്യൂസിലൻഡിന്‍റെ സൂസി ബേറ്റ്‌സ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്‌, വെസ്റ്റ് ഇൻഡീസിന്‍റെ സ്റ്റാഫാനി ടെയ്‌ലർ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ: മത്സരത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചിരുന്നു. മഴ നിയമ പ്രകാരം അഞ്ച് റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ കീഴടക്കിയത്. ഇന്ത്യ നേടിയ 155 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റില്‍ 54 റണ്‍സില്‍ നില്‍ക്കെയാണ് മഴ കളി തടസപ്പെട്ടുത്തിയത്.

ഇന്ത്യയ്‌ക്കായി സ്‌മൃതിയുടെ വെടിക്കെട്ട്: അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 56 പന്ത് നേരിട്ട സ്‌മൃതി മൂന്ന് സിക്‌സറുകളുടെയും ഒമ്പത് ഫോറുകളും സഹിതം 87 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 കരിയറിലെ 26കാരിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.

സ്‌മൃതി മന്ദാന

കരിയറില്‍ താന്‍ കളിച്ചിട്ടുള്ള ഏറ്റവും ദുഷ്‌കരമായ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു ഇതെന്ന് മത്സര ശേഷം സ്‌മൃതി അഭിപ്രായപ്പെട്ടു. കാറ്റിനൊപ്പം അവര്‍ പന്തെറിഞ്ഞ വേഗതയാണ് സാഹചര്യങ്ങള്‍ മോശമാക്കിയതെന്നും താരം പറഞ്ഞു. ഈ വനിത ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരം പരിക്ക് മൂലം താരത്തിന് നഷ്‌ടപ്പെട്ടിരുന്നു.

പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി കളത്തിലിറങ്ങിയ സ്‌മൃതി ഇതുവരെ ആകെ 149 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ്‌ സ്‌കോറര്‍ കൂടിയാണ് ഇന്ത്യയുടെ ഇടങ്കയ്യന്‍ ബാറ്റര്‍.

ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ കടുപ്പം: അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരെന്ന നിലയിലാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. നാല് മത്സരങ്ങളില്‍ ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുള്ള ഇംഗ്ലണ്ടാണ് തലപ്പത്ത്.

ഇന്ത്യയേക്കാള്‍ മികച്ച റണ്‍റേറ്റും സംഘത്തിനുണ്ട്. ഈ സാഹചര്യത്തില്‍ അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഇംഗ്ലണ്ടിന് സെമിയിലെത്താം. ഇതോടെ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ആയിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി.

ALSO READ: 50,000 രൂപയ്‌ക്ക് ഇക്കാലത്ത് എന്ത് ചെയ്യാനാണ്?; പൃഥ്വി ഷായ്‌ക്കെതിരെ പരാതി നല്‍കി സപ്‌ന ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.