കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വി ഇന്ത്യയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു. കരുത്തരായ ഓസീസിനെതിരെ കനത്ത പോരാട്ടം കാഴ്‌ചവച്ചാണ് ഇന്ത്യ കീഴടങ്ങിയത്. മത്സരശേഷമുള്ള പ്രസന്‍റേഷന്‍ ചടങ്ങില്‍ സ്‌പോർട്‌സ് സൺഗ്ലാസ് ധരിച്ചായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എത്തിയത്.
- — Anna 24GhanteChaukanna (@Anna24GhanteCh2) February 23, 2023 " class="align-text-top noRightClick twitterSection" data="
— Anna 24GhanteChaukanna (@Anna24GhanteCh2) February 23, 2023
">— Anna 24GhanteChaukanna (@Anna24GhanteCh2) February 23, 2023
ഇതേക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് ആരാധകരുടെ ഉള്ളുലച്ച മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത്. "ഞാന്‍ കരയുന്നത് എന്‍റെ രാജ്യം കാണാതിരിക്കാനാണ് ഈ സൺഗ്ലാസ് ധരിച്ചിരിക്കുന്നത്. ഞങ്ങൾ കൂടുതല്‍ മെച്ചപ്പെടും. രാജ്യത്തിനായി ഏറ്റവും മികച്ചത് നല്‍കും" ഹര്‍മന്‍പ്രീത് പറഞ്ഞു.
അര്‍ധ സെഞ്ചുറിയുമായി പൊരുതുകയായിരുന്ന ഹര്‍മന്‍റെ നിര്‍ഭാഗ്യകരമായ പുറത്താവലാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 15ാം ഓവറിലാണ് ഹര്‍മന്‍ പുറത്താവുന്നത്. 34 പന്തില്‍ 52 റണ്‍സ് നേടിയ താരം തിരിച്ച് കയറുമ്പോള്‍, 32 പന്തുകളില്‍ വെറും 40 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല.
ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയിലാണ് താന്‍ പുറത്തായതെന്നും ഹര്‍മന്‍ പ്രതികരിച്ചു. "ഞാൻ റണ്ണൗട്ടായ രീതി ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയിലാണ്. അതിനേക്കാൾ നിർഭാഗ്യകരമാകാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രയത്നം തുടരുകയെന്നത് പ്രധാനമായിരുന്നു. മത്സരം അവസാന പന്ത് വരെ നീട്ടാനായതില്‍ സന്തോഷമുണ്ട്. അവസാന പന്ത് വരെ പോരാടാൻ ഞങ്ങൾ ആഗ്രഹിച്ചു" ഹര്‍മന്‍ കൂട്ടിച്ചേർത്തു.
ജോർജിയ വെയർഹാമിന്‍റെ പന്ത് സ്ക്വയര്‍ ലെഗിലേക്ക് കളിച്ച ഹര്‍മന് അനായാസം ഡബിള്‍ ഓടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ രണ്ടാം റണ്‍ പൂര്‍ത്തിയാക്കാന്‍ താരം ക്രീസിനുള്ളിലേക്ക് വച്ച ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇതിനിടെ പന്ത് ലഭിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ബെയ്ല്‍സ് ഇടക്കി അവസരം മുതലാക്കുകയായിരുന്നു.
ALSO READ: Watch: നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി; നിരാശയില്‍ ബാറ്റ് വലിച്ചെറിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍