ETV Bharat / sports

U19 World Cup 2022: യാഷ് ദുള്ളിന് സെഞ്ച്വറി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

മൂന്നാം വിക്കറ്റിൽ ഒന്നിച്ച യാഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം ഇന്ത്യക്കായി 204 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി

ICC Under 19 World Cup 2022 India vs Australia  ICC Under 19 World Cup 2022  Yash Dhull century  Under 19 ind vs aus  അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  യാഷ് ദുള്ളിന് സെഞ്ച്വറി  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
U19 World Cup 2022: യാഷ് ദുള്ളിന് സെഞ്ച്വറി; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
author img

By

Published : Feb 2, 2022, 10:57 PM IST

ആന്‍റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സെടുത്തു. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും സെഞ്ചുറിയുമായി തിളങ്ങിയ നായകന്‍ യാഷ് ദുള്ളും, സെഞ്ചുറിക്കരികെ പുറത്തായ ഷെയ്‌ഖ് റഷീദുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആംഗ്രിഷ് രഘുവംശി (6) ഹര്‍നൂർ സിങ്(16) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ഇതോടെ 12.3 ഓവറില്‍ 37 റണ്‍സ് എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യാഷ് ദുള്‍- ഷെയ്‌ഖ് റഷീദ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 204 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ALSO READ: ഇന്ത്യൻ ടീമില്‍ കൊവിഡ് വ്യാപനം; മൂന്ന് താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു

46-ാം ഓവറിലെ അഞ്ചാം പന്തിലാണ് യാഷ് ദുൾ (110 പന്തില്‍ 110 റണ്‍സ്) പുറത്തായത്. പിന്നാലെ സെഞ്ച്വറിക്കരികെ ഷെയ്‌ഖ് റഷീദും(108 പന്തില്‍ 94) വീണു. അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്‌വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ നിഷാന്ത് സിന്ധുവും(12*), ദിനേശ് ബനയും(20*) ചേർന്ന് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.