ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

author img

By

Published : Jun 23, 2021, 5:10 PM IST

വെസ്റ്റന്‍ഡീസ് താരം ജേസൺ ഹോൾഡറെ രണ്ട് പോയിന്‍റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജഡേജ മുന്നിലെത്തിയത്.

ICC Test Ranking  ICC  Test Ranking  Jadeja  jason holder  ravindra jadeja  ജഡേജ  രവീന്ദ്ര ജഡേജ  ഐസിസി ടെസ്റ്റ് റാങ്കിങ്  ഐസിസി റാങ്കിങ്
ഐസിസി ടെസ്റ്റ് റാങ്കിങ്: ഓൾ റൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

ദുബായ്: ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. വെസ്റ്റന്‍ഡീസ് താരം ജേസൺ ഹോൾഡറെ രണ്ട് പോയിന്‍റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജഡേജ മുന്നിലെത്തിയത്. 386 പോയിന്‍റോടെയാണ് ഇന്ത്യന്‍ താരത്തിന്‍റെ മുന്നേറ്റം. 384 പോയിന്‍റാണ് ഹോൾഡര്‍ക്കുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിറം മങ്ങിയതാണ് ഹോൾഡർക്ക് തിരിച്ചടിയായത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരത്തിന് പരമ്പരയ്ക്ക് പിന്നാലെ 28 റേറ്റിങ് പോയിന്‍റുകളാണ് നഷ്ടമായത്. അതേസമയം 2017ലാണ് 386 പോയിന്‍റോടെ നേരത്തെ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ 16ാം സ്ഥാനത്താണ്.

also read: ജീവിതത്തിന്‍റെ കളിക്കളത്തില്‍ മാനെക്ക് രക്ഷകന്‍റെ റോള്‍; നാട്ടുകാര്‍ക്കായി ആശുപത്രി

ഒസീസിന്‍റെ പാറ്റ് കമ്മിന്‍സ്, ഇന്ത്യയുടെ ആര്‍ അശ്വിന്‍, കിവീസിന്‍റെ ടിം സൗത്തി എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. അതേസമയം ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡീകോക്ക് ആദ്യ പത്തിൽ തിരിച്ചെത്തി. വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ഇന്നിങ്സിലെ 96 റണ്‍സാണ് താരത്തിന് തുണയായത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് 28കാരന്‍ ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്.

ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതും കെയ്ൻ വില്യംസൺ രണ്ടാമതും മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തും തുടരുന്നു. വിരാട് കോലി നാലാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.