ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ കോലി പിന്നോട്ടിറങ്ങിയപ്പോൾ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ നേട്ടവുമായി രവീന്ദ്ര ജഡേജ. ബാറ്റർമാരുടെ പട്ടികയിൽ കോലി ഒരു സ്ഥാനം നഷ്‌ടപ്പെട്ട് ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കാത്തതാണ് കോലിക്ക് തിരിച്ചടിയായത്. കോലിയെക്കൂടാതെ ഓസീസ് താരം സ്റ്റീവ് സ്മിത്തും, ന്യൂസിലൻഡ് താരം കെയ്‌ൻ വില്യംസണും ഓരോ സ്ഥാനങ്ങൾ നഷ്‌ടമായിട്ടുണ്ട്. ഇരുവരും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നിരയിൽ അഞ്ചാം സ്ഥാനത്തുള്ള രോഹിതാണ് കോലിക്ക് മുന്നിലുള്ള താരം.
-
Australia’s batters and Pakistan’s pacers make significant gains in the latest @MRFWorldwide ICC Men’s Test Player Rankings 📈
— ICC (@ICC) December 15, 2021 " class="align-text-top noRightClick twitterSection" data="
Details 👉 https://t.co/kkMymOpUSW pic.twitter.com/SeCzbldK5g
">Australia’s batters and Pakistan’s pacers make significant gains in the latest @MRFWorldwide ICC Men’s Test Player Rankings 📈
— ICC (@ICC) December 15, 2021
Details 👉 https://t.co/kkMymOpUSW pic.twitter.com/SeCzbldK5gAustralia’s batters and Pakistan’s pacers make significant gains in the latest @MRFWorldwide ICC Men’s Test Player Rankings 📈
— ICC (@ICC) December 15, 2021
Details 👉 https://t.co/kkMymOpUSW pic.twitter.com/SeCzbldK5g
അതേസമയം ടെസ്റ്റ് ബോളർമാരുടെ പട്ടിക മാറ്റമില്ലാതെ തുടരുന്നുണ്ട്. ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ആർ അശ്വിൻ മാത്രമാണ് ഇന്ത്യൻ നിരയിൽ ആദ്യ പത്തിൽ ഇടം പിടിച്ച ഏക താരം. പാകിസ്ഥാന്‍റെ ഷാഹിൻ അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്.
ALSO READ: കളിക്കാരും മാനേജ്‌മെന്‍റും തമ്മിൽ സുതാര്യത വേണം; കോലി വിവാദത്തില്‍ അമിത് മിശ്ര
ടീം റാങ്കിങ്ങിൽ ഇന്ത്യയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. കിവീസിനെതിരായ പരമ്പര നേടാനായതാണ് ഇന്ത്യക്ക് ഗുണകരമായത്. ന്യൂസിലൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രലിയ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും തുടരുന്നു.