ദുബൈ: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസീസിനെ നേരിടാനിരിക്കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും ഷുഐബ് മാലിക്കിനും മത്സരം നഷ്ടമായേക്കും. ഇരുവര്‍ക്കും പനിയുള്ളതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്‌ച നടന്ന ടീമിന്‍റെ പരിശീല സെഷന്‍ ഇരുവര്‍ക്കും നഷ്‌ടമായിരുന്നു. താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ആരോഗ്യ വിദഗ്‌ധര്‍ താരങ്ങള്‍ക്ക് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രധാന മത്സരത്തിൽ ഇരുവരുടേയും പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
പാകിസ്ഥാന്‍ ബാറ്റിങ് നിരയുടെ കരുത്താണ് റിസ്‌വാനും മാലിക്കും. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പമുള്ള റിസ്‌വാന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് മിക്ക മത്സരങ്ങളിലും പാക് സംഘത്തിന്‍റെ വിജയത്തിന് അടിത്തറ പാകിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 127.38 സ്‌ട്രൈക്ക് റേറ്റോടെ 214 റണ്‍സാണ് താരം കണ്ടെത്തിയത്.
also read: T20 World Cup: ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍
അതേസമയം സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകനം നടത്താന്‍ മാലിക്കിനായിരുന്നു. 18 പന്തില്‍ 54 റണ്‍സാണ് താരം സ്‌കോട്‌ലന്‍ഡിനെതിരെ അടിച്ച് കൂട്ടിയത്. പ്രകടനത്തോടെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന പാക് താരമെന്ന നേട്ടവും മാലിക് സ്വന്തമാക്കി. 21 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഉമര്‍ അക്‌മലിന്‍റെ റെക്കോഡാണ് താരം മറികടന്നത്.