ETV Bharat / sports

ഐസിസി റാങ്കിങ്: സൂര്യയ്‌ക്ക് ചരിത്ര നേട്ടം; കുതിച്ച് വിരാട് കോലി

ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 900 റേറ്റിങ്‌ പോയിന്‍റ് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.

ICC ODI Rankings  Virat Kohli ODI Rankings  Rohit Sharma ODI Rankings  suryakumar yadav  suryakumar yadav T20 Ranking  ഐസിസി ഏകദിന റാങ്കിങ്  വിരാട് കോലി  രോഹിത് ശര്‍മ  സൂര്യകുമാര്‍ യാദവ്  വിരാട് കോലി ഏകദിന റാങ്കിങ്  രോഹിത് ശര്‍മ ഏകദിന റാങ്കിങ്  ഇന്ത്യ vs ശ്രീലങ്ക  India vs Sri Lanka
സൂര്യയ്‌ക്ക് ചരിത്ര നേട്ടം; കുതിച്ച് വിരാട് കോലി
author img

By

Published : Jan 11, 2023, 5:01 PM IST

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടവുമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ കോലി ആറാം സ്ഥാനത്താണ്. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാം സ്ഥാനത്തേക്ക് കയറി.

ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. ഇന്ത്യ നേടിയ 373 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിരാട് കോലിയുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ടോട്ടലിന്‍റെ നട്ടെല്ല്.

87 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സാണ് 34കാരനായ കോലി അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ 67 പന്തില്‍ 83 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

സെഞ്ച്വറി നേടി പുറത്താവാതെ നിന്ന നായകന്‍ ദാസുന്‍ ഷനകയുടെ പോരാട്ടമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഈ പ്രകടനത്തോടെ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷനക 61-ാം സ്ഥാനത്തേക്ക് കുതിച്ചു. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്.

ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ഡസ്സന്‍, പാകിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ്, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്ത്. 15-ാം റാങ്കിലുള്ള ശ്രേയസ് അയ്യരാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് നേട്ടം കൊയ്‌തു. ലങ്കയ്‌ക്കെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന സിറാജ് ആദ്യ 20ല്‍ കടന്നു. നിലവില്‍ 18-ാം റാങ്കിലാണ് സിറാജ്.

സിറാജിനെ കൂടാതെ 19-ാം റാങ്കിലുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ 20ലെ ഇന്ത്യന്‍ സാന്നിധ്യം. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ഓസീസ് താരങ്ങളായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സൂപ്പര്‍ സൂര്യ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിലെ സെഞ്ച്വറിയോടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ സൂര്യകുമാര്‍ യാദവ് 900 റേറ്റിങ്‌ പോയിന്‍റ് പിന്നിട്ടു. പുതിയ റാങ്കിങ്ങില്‍ 908 റേറ്റിങ് പോയിന്‍റാണ് സൂര്യക്കുള്ളത്. ടി20 റാങ്കിങ് ചരിത്രത്തില്‍ 900 റേറ്റിങ്‌ പോയിന്‍റ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് സൂര്യ.

ICC ODI Rankings  Virat Kohli ODI Rankings  Rohit Sharma ODI Rankings  suryakumar yadav  suryakumar yadav T20 Ranking  ഐസിസി ഏകദിന റാങ്കിങ്  വിരാട് കോലി  രോഹിത് ശര്‍മ  സൂര്യകുമാര്‍ യാദവ്  വിരാട് കോലി ഏകദിന റാങ്കിങ്  രോഹിത് ശര്‍മ ഏകദിന റാങ്കിങ്  ഇന്ത്യ vs ശ്രീലങ്ക  India vs Sri Lanka
സൂര്യകുമാര്‍ യാദവ്

ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും മാത്രമാണ് ഇതിന് മുന്നെ ഈ നാഴികകല്ല് പിന്നിട്ടത്. രണ്ടാം സ്ഥാനത്തുള്ള പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാന് 836 റേറ്റിങ്‌ പോയിന്‍റാണുള്ളത്. 13-ാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ആദ്യ 20ലെ മറ്റൊരു ഇന്ത്യന്‍ താരം. ബോളര്‍മാരുടെ റാങ്കിങ്ങില്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയ അര്‍ഷ്‌ദീപ് സിങ് 21-ാം സ്ഥാനത്തെത്തി.

Also read: കോലി മാസ്റ്ററാണ്, പക്ഷെ.. മാസ്റ്റര്‍ ബ്ലാസ്റ്ററോട് താരതമ്യം ചെയ്യാനാവില്ല; കാരണം ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.