ദുബായ്: വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയിട്ടും റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനത്തിന് മാറ്റമില്ല. ഇന്ന് പുറത്ത് വിട്ട ഏകദിന റാങ്കിങിലും മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 110 പോയിന്‍റാണ് ഇന്ത്യയ്‌ക്കുള്ളത്. 128 പോയിന്‍റുള്ള ന്യൂസിലന്‍ഡാണ് റാങ്കിങില്‍ ഒന്നാമത്.
-
𝗧𝗵𝗮𝘁 𝗪𝗶𝗻𝗻𝗶𝗻𝗴 𝗙𝗲𝗲𝗹𝗶𝗻𝗴! 🏆
— BCCI (@BCCI) July 27, 2022 " class="align-text-top noRightClick twitterSection" data="
Congratulations #TeamIndia on winning the #WIvIND ODI series! 👏 👏
Over to T20Is now! 👍 👍 pic.twitter.com/kpMx015pG1
">𝗧𝗵𝗮𝘁 𝗪𝗶𝗻𝗻𝗶𝗻𝗴 𝗙𝗲𝗲𝗹𝗶𝗻𝗴! 🏆
— BCCI (@BCCI) July 27, 2022
Congratulations #TeamIndia on winning the #WIvIND ODI series! 👏 👏
Over to T20Is now! 👍 👍 pic.twitter.com/kpMx015pG1𝗧𝗵𝗮𝘁 𝗪𝗶𝗻𝗻𝗶𝗻𝗴 𝗙𝗲𝗲𝗹𝗶𝗻𝗴! 🏆
— BCCI (@BCCI) July 27, 2022
Congratulations #TeamIndia on winning the #WIvIND ODI series! 👏 👏
Over to T20Is now! 👍 👍 pic.twitter.com/kpMx015pG1
രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 119 പോയിന്‍റാണ് ഉള്ളത്. ഇന്ത്യയേക്കാള്‍ നാല് പോയിന്‍റ് പിന്നിലായി നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. വരുന്ന പരമ്പരകളില്‍ ശ്രീലങ്ക-നെതര്‍ലാന്‍ഡ് ടീമുകളെ നേരിടുന്ന പാക് ടീമിന് റാങ്കിങില്‍ ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ അവസരമുണ്ട്. സിംബാബ്‌വെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന എതിരാളി.
മുന്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഏകദിന റാങ്കിങി ല്‍ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്‌ഗാനിസ്ഥാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വിന്‍ഡീസില്‍ ധവാനും സംഘത്തിനും സമ്പൂര്‍ണ ജയം: രണ്ടാം നിര ടീമുമായി വിന്‍ഡീസിലെത്തിയ ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. മഴ കളിച്ച മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിന്‍റെ കൂറ്റന്‍ ജയത്തോടെ പരമ്പരയും ഇന്ത്യ തൂത്തുവാരി. ശുഭ്‌മാന്‍ ഗില്ലാണ് കളിയിലെയും പരമ്പരയിലെയും താരം.
പരമ്പരയിലെ അവസാന ഏകദിനം മഴയെ തുടര്‍ന്ന് 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മഴനിയമപ്രകാരം വിജയലക്ഷ്യം 257 റണ്‍സായി നിശ്ചയിക്കുകയായിരുന്നു.
ആദ്യ ബാറ്റിങില്‍ ശുഭ്‌മന്‍ ഗില്‍ 98 റണ്‍സില്‍ നില്‍ക്കെ മഴയെത്തിയതോടെ താരത്തിന് അര്‍ഹിച്ച ശതകം നഷ്‌ടമായിരുന്നു. മറുപടി ബാറ്റിങില്‍ 26 ഓവറില്‍ 137ന് വിന്‍ഡീസ് ബാറ്റര്‍മാരെല്ലാം പുറത്തായി. മത്സരത്തില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയ യുസ്‌വേന്ദ്ര ചഹാലാണ് വിന്‍ഡീസിനെ തകര്‍ത്തത്.