ETV Bharat / sports

പേടിക്കേണ്ട...! ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം നിയന്ത്രിക്കാന്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയില്ല; പകരമെത്തുന്നത് മറ്റ് 2 പേര്‍ - റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് റോഡ് ടക്കര്‍

ICC Match Officials For Cricket World Cup 2023 Semi Finals: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നിയന്ത്രിക്കുന്നത് ഇവരെന്ന് ഐസിസി.

Cricket World Cup 2023  ICC Match Officials For Cricket World Cup 2023  Cricket World Cup 2023 Semi Final Match Officials  India vs New Zealand Semi Final Match Officials  Richard Kettleborough  South Africa vs Australia Semi Match Officials  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് സെമി അംപയര്‍  ഇന്ത്യ ന്യൂസിലന്‍ഡ്  റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് റോഡ് ടക്കര്‍  ലോകകപ്പ് സെമി മാച്ച് ഒഫിഷ്യല്‍സ്
ICC Match Officials For Cricket World Cup 2023 Semi Finals
author img

By ETV Bharat Kerala Team

Published : Nov 14, 2023, 11:13 AM IST

Updated : Nov 14, 2023, 12:35 PM IST

മുംബൈ: ഇന്ത്യയുടെ നോക്കൗട്ട് മത്സരം, ഓണ്‍ ഫീല്‍ഡ് അംപയറായി റിച്ചാര്‍ഡ് കെറ്റില്‍ബറോ (Richard Kettleborough)... ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നുമൊരു പേടി സ്വപ്‌നമാണ് ഈയൊരു കാര്യം. കാരണം, കെറ്റില്‍ബറോ നിയന്ത്രിച്ച നോക്കൗട്ട് മത്സരങ്ങളെല്ലാം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് നിരാശകളാണ്. നേരത്തെ, അഞ്ച് പ്രാവശ്യമാണ് കെറ്റില്‍ബറോ ഇന്ത്യ കളിക്കാനിറങ്ങിയ നോക്കൗട്ട് മത്സരങ്ങളില്‍ ഓണ്‍ ഫീല്‍ഡ് അംപയറായെത്തിയത്.

ആദ്യം 2014ലെ ടി20 ലോകകപ്പ് ഫൈനല്‍, അന്ന് ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടു. 2015 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ ടീമിനോട് പരാജയപ്പെട്ടപ്പോഴും ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായി ഉണ്ടായിരുന്നത് റിച്ചാര്‍ഡ് കെറ്റില്‍ബറോയായിരുന്നു. ഈ കളിയിലും ഇന്ത്യ പരാജയമറിഞ്ഞു.

2016ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പ് സെമി എന്നിവയില്‍ ഇന്ത്യ തോല്‍വിയോടെ മടങ്ങിയപ്പോഴും കെറ്റില്‍ബറോ കളിമൈതാനത്തുണ്ടായിരുന്നു. ഇങ്ങനെയൊരു ചരിത്രം ഉള്ളതുകൊണ്ട് തന്നെ ഇന്ത്യ ഏതൊരു നോക്കൗട്ട് മത്സരത്തിനിറങ്ങിയാലും ആരാധകര്‍ ആദ്യം പരിശോധിക്കുന്നതും ഓണ്‍ഫീല്‍ഡ് അംപയറായി കെറ്റില്‍ബറോയുണ്ടോ എന്നുള്ള കാര്യമാണ്. ഇത് തെരഞ്ഞെത്തുന്ന ആരാധകര്‍ക്ക് ആശ്വാസം പകരുന്നത് നാളെ (നവംബര്‍ 15) ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മത്സരം നിയന്ത്രിക്കാന്‍ കെറ്റില്‍ബറോ ഇല്ലെന്നുള്ള കാര്യമാണ്.

ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലേറ്റുമുട്ടുന്ന ഒന്നാം സെമി ഫൈനല്‍ പോരാട്ടം നിയന്ത്രിക്കുന്നതിന് ഓണ്‍ഫീല്‍ഡ് അംപയര്‍മാരായി ഐസിസി ചുമതലപ്പെടുത്തിയിരിക്കുന്നത് റിച്ചാർഡ് ഇല്ലിങ്‌വർത്തിനെയും (Richard Illingworth) റോഡ് ടക്കറിനേയുമാണ് (Rod Tucker). 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം നിയന്ത്രിച്ചിരുന്ന ഓണ്‍ ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളാണ് ഇല്ലിങ്‌വര്‍ത്ത്. ടിവി അമ്പയറായി ജോയല്‍ വില്‍സണിനും (Joel Wilson), ഫോര്‍ത്ത് ഒഫിഷ്യലായി അഡ്രിയാന്‍ ഹോല്‍ഡ്സ്റ്റോക്കിനെയും (Adrian Holdstock) മാച്ച് റഫറിയായി ആന്‍ഡി പൈക്രോഫ്റ്റിനേയുമാണ് (Andy Pycroft) ഐസിസി ചുമതലപ്പെടുത്തിയിരിക്കുന്നത് (Cricket World Cup 2023 India vs New Zealand Semi Final Match Officials).

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പിലെ രണ്ടാം സെമിയില്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയും നിതിന്‍ മേനോനുമാണ് (Nitin Menon) ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. ഈ മത്സരത്തിന്‍റെ തേര്‍ഡ് അംപയര്‍ ക്രിസ് ഗാഫിനിയാണ് (Chris Gaffaney). മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥാണ് (Javagal Srinath) ലോകകപ്പ് രണ്ടാം സെമിയിലെ മാച്ച് റഫറി.

Also Read : 'ഏഴ് സെമി, മൂന്ന് ഫൈനല്‍, രണ്ട് കിരീടം...' ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിലെ ഇന്ത്യന്‍ ചരിത്രം ഇങ്ങനെ

Last Updated : Nov 14, 2023, 12:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.