ദുബായ്: 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ അപേക്ഷ നൽകിയതായി ഐസിസി അറിയിച്ചു. നടപടികള്‍ ഉര്‍ജ്ജിതമാക്കുന്നതിനായി പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ ഐസിസി അറിയിച്ചു.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇയാൻ ഇയാൻ വാട്മോറാണ് പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷന്‍. ക്രിക്കറ്റ് ഒളിമ്പിക്സിന്‍റെ ഭാഗമാവുന്നതോടെ കായിക രംഗത്തിന് വലിയ ഉത്തേജനമാണ് ഉണ്ടാകാന്‍ പോവുന്നതെന്ന് ഐസിസി വ്യക്തമാക്കി.
Also read: മോശം പെരുമാറ്റം: വിനേഷിന് സസ്പെൻഷന്‍; സോനത്തിന് കാരണം കാണിക്കല്‍ നോട്ടീസ്
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റുണ്ടായിരുന്നുവെന്നും ഇക്കാരണത്താല്‍ തന്നെ അന്താരാഷ്ട്ര കായിക വേദിയില്‍ ക്രിക്കറ്റ് പുതുമയുള്ളതല്ലെന്നും ഐസിസി ചൂണ്ടിക്കാട്ടി. ഐസിസിയുടെ നീക്കത്തിന് നേരത്തെ തന്നെ ബിസിസിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
1900 പാരീസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് അവസാനമായി ഉള്‍പ്പെട്ടിരുന്നത്. പുതിയ നീക്കത്തിലൂടെ 128 വര്‍ഷത്തെ വിടവ് നികത്താനാണ് ഐസിസിയുടെ ശ്രമം.