ETV Bharat / sports

അംല ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍

author img

By

Published : Sep 15, 2021, 8:16 AM IST

സിക്സ് ഗൺ ഗ്രിൽ ഡബ്ല്യുപിയിലുടെ ജഴ്‌സിയില്‍ അംലയുണ്ടാവില്ലെന്നത് നിരാശാജനകമാണെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ മൈക്കൽ കാന്‍റർബറി പറഞ്ഞു.

Hashim Amla  domestic cricket in South Africa  ദക്ഷിണാഫ്രിക്ക  ഹാഷിം അംല  സിക്സ് ഗൺ ഗ്രിൽ വെസ്റ്റേൺ പ്രൊവിൻസ്  Six Gun Grill Western Province
അംല ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍

കേപ്ടൗണ്‍: ബാറ്റ്‌സ്‌മാന്‍ ഹാഷിം അംല ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 2021/2022 സീസണിലേക്കുള്ള സിക്സ് ഗൺ ഗ്രിൽ വെസ്റ്റേൺ പ്രൊവിൻസ് സ്ക്വാഡിൽ പേരുണ്ടായിരുന്നുവെങ്കിലും താരത്തിന്‍റെ അഭ്യര്‍ഥന അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു.

സിക്സ് ഗൺ ഗ്രിൽ ഡബ്ല്യുപിയിലുടെ ജഴ്‌സിയില്‍ അംലയുണ്ടാവില്ലെന്നത് നിരാശാജനകമാണെന്ന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ മൈക്കൽ കാന്‍റർബറി പറഞ്ഞു. തങ്ങളുടെ യുവകളിക്കാരോടൊപ്പം കളിക്കളത്തിനകത്തും പുറത്തും താരത്തിന്‍റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ തീരുമാനം അംഗീകരിച്ചതിന് വെസ്റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന് നന്ദി പറയുന്നതായി അംല പ്രതികരിച്ചു. 'കരാർ പ്രക്രിയയിലുടനീളമുള്ള തുറന്ന ചര്‍ച്ചയ്‌ക്ക് വെസ്റ്റേണ്‍ പ്രൊവിന്‍സിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാന്‍ കരിയറിൽ എവിടെയാണെന്നും, ഭാവി പരിശ്രമങ്ങൾ കണക്കിലെടുത്തുമാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. വരുന്ന സീസണിലെ സ്ക്വാഡിന് എല്ലാ ആശംസകളും നേരുന്നു " അംല പറഞ്ഞു.

also read:തീപാറും യോർക്കറുകൾ ഇനിയില്ല ; ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലസിത് മലിംഗ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2019 ആഗസ്റ്റില്‍ വിരമിച്ച താരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ സറെയ്‌ക്കായി 12 മത്സരങ്ങള്‍ കളിച്ച താരം 51.40 ശരാശരിയില്‍ 771 റണ്‍സ് നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.