സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ ത്രസിപ്പിക്കുന്ന വിജയത്തിന്‍റെ ക്രെഡിറ്റ് ബോളര്‍മാര്‍ക്ക് നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കയെ 20 ഓവറില്‍ വെറും 65 റണ്‍സ് മാത്രം നേടാനാണ് ഇന്ത്യ അനുവദിച്ചത്. തുടര്‍ന്ന് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയ ഇന്ത്യ 69 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടക്കുകയും ചെയ്‌തു.
മൂന്ന് ഓവറില്‍ ഒരു മെയ്‌ഡനുള്‍പ്പെടെ വെറും അഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രേണുക സിങ്ങിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. രാജേശ്വരി ഗെയ്‌കവാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
-
The #WomenInBlue know how to celebrate 🎉🥳✨
— AsianCricketCouncil (@ACCMedia1) October 15, 2022 " class="align-text-top noRightClick twitterSection" data="
GO CHAMPIONS! 💪🏼🤩#WomensAsiaCup #AsiaCup2022 #ACC @BCCIWomen pic.twitter.com/sxy0ah1x4m
">The #WomenInBlue know how to celebrate 🎉🥳✨
— AsianCricketCouncil (@ACCMedia1) October 15, 2022
GO CHAMPIONS! 💪🏼🤩#WomensAsiaCup #AsiaCup2022 #ACC @BCCIWomen pic.twitter.com/sxy0ah1x4mThe #WomenInBlue know how to celebrate 🎉🥳✨
— AsianCricketCouncil (@ACCMedia1) October 15, 2022
GO CHAMPIONS! 💪🏼🤩#WomensAsiaCup #AsiaCup2022 #ACC @BCCIWomen pic.twitter.com/sxy0ah1x4m
രാജേശ്വരി നാല് ഓവറില്‍ 16 റണ്‍സും സ്‌നേഹ് റാണ 13 റണ്‍സും മാത്രമാണ് വഴങ്ങിയത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത ദീപ്‌തി ശര്‍മയും, മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ദയാലന്‍ ഹേമലതയും തിളങ്ങി. ലങ്കയുടെ ടോപ് ഓര്‍ഡറിലെ രണ്ട് താരങ്ങളെ റണ്ണൗട്ടാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ആദ്യ ബോള്‍ തൊട്ടുള്ള ഫീല്‍ഡിങ് യൂണിറ്റിന്‍റെ പ്രകടനവും മികച്ചതായിരുന്നുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. "മത്സരത്തിന്‍റെ ക്രെഡിറ്റ് ഞങ്ങളുടെ ബോളര്‍മാര്‍ക്കുള്ളതാണ്. ആദ്യ പന്ത് തൊട്ട് ഫീല്‍ഡിങ് യൂണിറ്റിന്‍റെ പ്രകടനവും മികച്ചതായിരുന്നു. എളുപ്പത്തിൽ റൺസ് വിട്ടുകൊടുക്കാതിരിക്കാന്‍ ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. വിക്കറ്റ് മനസിലാക്കി ശരിയായ സ്ഥാനത്ത് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ കഴിഞ്ഞു", മത്സര ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
-
The Indian 🇮🇳 team takes home the #WomensAsiaCup 🏆 after a brilliant run throughout this tournament! ✨🤩 What a glorious feeling for this team🥳🎉#ACC #AsiaCup2022 @BCCIWomen pic.twitter.com/zF1MqN6lYX
— AsianCricketCouncil (@ACCMedia1) October 15, 2022 " class="align-text-top noRightClick twitterSection" data="
">The Indian 🇮🇳 team takes home the #WomensAsiaCup 🏆 after a brilliant run throughout this tournament! ✨🤩 What a glorious feeling for this team🥳🎉#ACC #AsiaCup2022 @BCCIWomen pic.twitter.com/zF1MqN6lYX
— AsianCricketCouncil (@ACCMedia1) October 15, 2022The Indian 🇮🇳 team takes home the #WomensAsiaCup 🏆 after a brilliant run throughout this tournament! ✨🤩 What a glorious feeling for this team🥳🎉#ACC #AsiaCup2022 @BCCIWomen pic.twitter.com/zF1MqN6lYX
— AsianCricketCouncil (@ACCMedia1) October 15, 2022
മത്സരത്തിലെ താരമായി രേണുക സിങ്ങാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്‍റിലെ താരമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്‌തി ശര്‍മയും തെരഞ്ഞെടുക്കപ്പെട്ടു. ലങ്കയ്‌ക്ക് മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറിയുമായി സ്‌മൃതി മന്ദാനയും തിളങ്ങി. 25 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സടിച്ച സ്‌മൃതി പുറത്താവാതെ നിന്നു.
Read more: വനിത ഏഷ്യ കപ്പ്: ഇന്ത്യയ്‌ക്ക് ഏഴാം കിരീടം; ശ്രീലങ്കയെ തകര്‍ത്തത് എട്ട് വിക്കറ്റിന്