ETV Bharat / sports

'കോലിക്കും രോഹിത്തിനും ശേഷം അവന്‍'; സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍ - വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ശേഷം ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവു കാട്ടുന്ന കംപ്ലീറ്റ് പ്ലെയറാണ് സൂര്യകുമാര്‍ യാദവാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

harbhajan singh  suryakumar yadav  ഹര്‍ഭജന്‍ സിങ്  സൂര്യ കുമാര്‍ യാദവ്  Virat Kohli  Rohit Sharma  വിരാട് കോലി  രോഹിത് ശര്‍മ
'കോലിക്കും രോഹിത്തിനും ശേഷം അവന്‍'; സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് ഹര്‍ഭജന്‍
author img

By

Published : Jul 28, 2021, 10:16 AM IST

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനെ അഭിനന്ദിച്ചും വിലയിരുത്തിയും നിരവധി പ്രമുഖരാണ് അടുത്തിടെയായി രംഗത്തെത്തിയത്. ഇപ്പോള്‍ ഈ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ശേഷം ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവു കാട്ടുന്ന കംപ്ലീറ്റ് പ്ലെയറാണ് സൂര്യകുമാര്‍ യാദവാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. മുംബൈ ബാറ്റ്സ്മാന്‍ കൂടിയായ സൂര്യകുമാര്‍ യാദവിനെ ഏതാനും വര്‍ഷങ്ങളായി അടുത്ത് നിന്ന് കാണുന്നുണ്ട്. അസാമാന്യ മികവുള്ള കളിക്കാരനാണയാള്‍.

പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാന്‍ മിടുക്കുള്ള മറ്റൊരു ഇന്ത്യന്‍ താരത്തെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ ടി20 ലോകകപ്പിലും, ടി20, ഏകദിന ടീമുകളിലും താരം തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

also read: ഇന്ത്യൻ താരത്തിന് അഭിനന്ദനം, പാകിസ്ഥാനില്‍ നിന്ന്... കൂടുതല്‍ സെഞ്ച്വറികൾ കാണാൻ ആഗ്രഹമെന്ന് സല്‍മാൻ ബട്ട്

നേരത്തെ പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടും സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. സൂര്യകുമാര്‍ പ്രതിഭയുള്ള കളിക്കാരനാണെന്നും, താരത്തിന്‍റെ റിസ്റ്റ് വര്‍ക്കുകളും ഷോട്ട് സെലക്ഷനും വളരെ മികച്ചതാണെന്നും അന്താരാഷ്ട്ര തലത്തില്‍ നിരവധി സെഞ്ചുറികള്‍ കണ്ടെത്താന്‍ കെല്‍പ്പുള്ളയാളാണ് സൂര്യകുമാറെന്നുമായിരുന്നു ബട്ട് പറഞ്ഞിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.