ന്യൂഡൽഹി : മണിപ്പൂരിൽ സ്‌ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്‌ത സംഭവത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെയാണ് ആൾക്കൂട്ടം പൂർണ നഗ്നരാക്കി അതിക്രമത്തിന് ഇരയാക്കിയത്. മെയ് നാലിനാണ് ഈ ക്രൂര പീഡനം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ദൃശ്യങ്ങൾ കണ്ട് മരവിച്ച് പോകുന്നത് പോലെയാണ് തോന്നുന്നതെന്നാണ് ഹർഭജൻ പറഞ്ഞത്. 'എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ അത് നിസാരമായി പോകും. ഞാൻ രോഷം കൊണ്ട് മരവിച്ചിരിക്കുന്നു.
ഈ ക്രൂരമായ കുറ്റകൃത്യം ചെയ്‌തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വധശിക്ഷ നൽകുകയും ചെയ്‌തില്ലെങ്കിൽ, നമ്മൾ സ്വയം മനുഷ്യരെന്ന് വിളക്കുന്നതിൽ അർഥമില്ലാതായി പോകും. ഇത് എന്നെ വേദനിപ്പിക്കുന്നു. സർക്കാർ നടപടി സ്വീകരിക്കണം' -ഹർഭജൻ സിങ് ട്വീറ്റ് ചെയ്‌തു.
-
If I say I am angry, it's an understatement. I am numb with rage. I am ashamed today after what happened in Manipur. If the perpetrators of this ghastly crime aren't brought to the book and handed capital punishment, we should stop calling ourselves human. It makes me sick that…
— Harbhajan Turbanator (@harbhajan_singh) July 20, 2023 " class="align-text-top noRightClick twitterSection" data="
">If I say I am angry, it's an understatement. I am numb with rage. I am ashamed today after what happened in Manipur. If the perpetrators of this ghastly crime aren't brought to the book and handed capital punishment, we should stop calling ourselves human. It makes me sick that…
— Harbhajan Turbanator (@harbhajan_singh) July 20, 2023If I say I am angry, it's an understatement. I am numb with rage. I am ashamed today after what happened in Manipur. If the perpetrators of this ghastly crime aren't brought to the book and handed capital punishment, we should stop calling ourselves human. It makes me sick that…
— Harbhajan Turbanator (@harbhajan_singh) July 20, 2023
സംഭവത്തിൽ ഇന്ത്യൻ മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയും പ്രതികരണവുമായി രംഗത്തെത്തി. 'നമ്മുടെ ഗ്രഹത്തെ ചുറ്റുന്ന ഏറ്റവും മോശമായ വംശം മനുഷ്യന്‍റേതായിരിക്കും. മണിപ്പൂരിൽ നിന്നുള്ള വീഡിയോ അത് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഞെട്ടിക്കുന്നതാണ് അത്. അറപ്പുളവാക്കുന്ന, ഹൃദയഭേദകമായ കാഴ്‌ചയാണത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കുറ്റവാളികളെ ഉടൻ പിടികൂടി ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.
-
Humans can be the worst race to roam our planet. The video from Manipur has confirmed that…once again. Shocking. Disgusting. Heart wrenching. Hope the culprits are arrested and punished soon.
— Aakash Chopra (@cricketaakash) July 20, 2023 " class="align-text-top noRightClick twitterSection" data="
">Humans can be the worst race to roam our planet. The video from Manipur has confirmed that…once again. Shocking. Disgusting. Heart wrenching. Hope the culprits are arrested and punished soon.
— Aakash Chopra (@cricketaakash) July 20, 2023Humans can be the worst race to roam our planet. The video from Manipur has confirmed that…once again. Shocking. Disgusting. Heart wrenching. Hope the culprits are arrested and punished soon.
— Aakash Chopra (@cricketaakash) July 20, 2023
രാജ്യത്തെ നടുക്കിയ അതിക്രമം : കുക്കി വിഭാഗത്തിലെ സ്‌ത്രീകൾക്ക് നേരെയാണ് അതിക്രൂരമായ പീഡനം നടന്നത്. രണ്ട് സ്‌ത്രീകളെ ഒരു കൂട്ടം ആളുകൾ ചേർന്ന് നഗ്നരായി നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്‌ത്രീകളെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. കുക്കി സംഘടനയായ ഐടിഎല്‍എഫാണ് ഈ അതിക്രമത്തെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
കൃത്യത്തിന് പിന്നിൽ മെയ്‌തി വിഭാഗമാണെന്നാണ് കുക്കി സംഘടനയുടെ ആരോപണം. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയില്‍ മെയ് നാലിനാണ് സംഭവം നടന്നതെന്നാണ് വിവരം. വീഡിയോ പുറത്ത് വന്നതോടെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
സംഭവത്തിൽ സുപ്രീം കോടതിയും നേരിട്ട് ഇടപെട്ടിരുന്നു. സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വീഡിയോ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇത് ഭരണഘടന ലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും മണിപ്പൂർ സർക്കാരിനോടും അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട സുപ്രീം കോടതി നിശ്ചിത സമയത്തിനുള്ളിൽ സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.