ETV Bharat / sports

'അയാള്‍ കുറ്റവാളിയല്ല, ഒന്ന് വെറുതെ വിടൂ..'; രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌

author img

By

Published : Feb 22, 2023, 3:00 PM IST

മോശം ഫോം വലയ്‌ക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ക്രിക്കറ്ററല്ല കെഎല്‍ രാഹുലെന്ന് ഹര്‍ഭജന്‍ സിങ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തങ്ങള്‍ എല്ലാം തന്നെ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവാറുണ്ടെന്നും ഹര്‍ഭജന്‍.

Harbhajan Singh backs out of form KL Rahul  Harbhajan Singh on KL Rahul  Harbhajan Singh twitter  KL Rahul  india vs australia  Border Gavaskar Trophy  shubman gill  Venkatesh Prasad  Aakash Chopra  രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ ഹര്‍ഭജന്‍ സിങ്‌  ഹര്‍ഭജന്‍ സിങ്‌  കെഎല്‍ രാഹുലിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്‌  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ  ശുഭ്‌മാന്‍ ഗില്‍  ആകാശ് ചോപ്ര  വെങ്കിടേഷ് പ്രസാദ്
രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് നേരെ ഉയരുന്നത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് രാഹുലിനെ മാനേജ്‌മെന്‍റ് കളിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ സെലക്‌ടര്‍മാര്‍ തഴഞ്ഞതും രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കനംവയ്‌പ്പിച്ചു.

30കാരനെ നിരന്തരം ആക്രമിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിന്‍റെ വിമര്‍ശനം. പ്രസാദിന് മറുപടി നല്‍കി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌.

  • Can we leave @klrahul alone guys ? He hasn’t done any crime.He is still a top player. He will come back strong.we all go thru such patches in international cricket.he is not the first one and last one. so please respect the fact that he is our own 🇮🇳 player and have faith 🙏

    — Harbhajan Turbanator (@harbhajan_singh) February 21, 2023 " class="align-text-top noRightClick twitterSection" data=" ">

അയാള്‍ കുറ്റവാളിയല്ല: രാഹുല്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നും താരത്തെ വെറുതെ വിടൂവെന്നുമാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. "രാഹുല്‍ ഇപ്പോഴും മികച്ച താരമാണ്. അവന്‍ കരുത്തോടെ തിരിച്ചുവരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഞങ്ങള്‍ എല്ലാം തന്നെ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോവാറുണ്ട്.

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല അവന്‍. അതുകൊണ്ട് വസ്‌തുതകള്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ താരമാണെന്ന ബഹുമാനം രാഹുലിന് നല്‍കേണ്ടതുണ്ട്. അവനില്‍ കുറച്ചെങ്കിലും വിശ്വസിക്കൂ", ഹര്‍ഭജന്‍ സിങ്‌ ട്വീറ്റ് ചെയ്‌തു.

അടുത്ത മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍: ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാഹുലിനെ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും നിലനിര്‍ത്തിയിരുന്നു. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമായിരുന്നു രാഹുല്‍ നേടിയത്. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമാണ് 30കാരന്‍ കണ്ടെത്തിയത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബാദിലുമാണ് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.

Harbhajan Singh backs out of form KL Rahul  Harbhajan Singh on KL Rahul  Harbhajan Singh twitter  KL Rahul  india vs australia  Border Gavaskar Trophy  shubman gill  Venkatesh Prasad  Aakash Chopra  രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ ഹര്‍ഭജന്‍ സിങ്‌  ഹര്‍ഭജന്‍ സിങ്‌  കെഎല്‍ രാഹുലിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്‌  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ  ശുഭ്‌മാന്‍ ഗില്‍  ആകാശ് ചോപ്ര  വെങ്കിടേഷ് പ്രസാദ്
ശുഭ്‌മാന്‍ ഗില്‍

ഈ മത്സരങ്ങള്‍ക്കുള്ള ടീമില്‍ രാഹുലിനെ നിലനിര്‍ത്തിയെങ്കിലും വൈസ്‌ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തിരുന്നു. ഇത് അടുത്ത മത്സരത്തില്‍ രാഹുല്‍ കളിക്കില്ലെന്ന സൂചനയാണെന്ന് ഹര്‍ഭജന്‍ സിങ്‌ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനിലേക്ക് ശുഭ്‌മാന്‍ ഗില്‍ തിരികെയെത്തുമെന്ന പ്രതീക്ഷയും ഹര്‍ഭജന്‍ പങ്കുവച്ചു.

"അവസാനത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിന്‍റെ വൈസ്‌ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുലിനെ നീക്കിയത് ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കുന്നതിന് വേണ്ടിയാവാം. ഏകദിനങ്ങളിലും ടി20യിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ഗില്‍. അവന്‍ ഒരു സൂപ്പര്‍ ഹീറോയാണ്. അടുത്ത മത്സരത്തില്‍ തീര്‍ച്ചയായും ഗില്ലിന് അവസരം ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഹര്‍ഭജന്‍ സിങ്‌

ഡല്‍ഹി ടെസ്റ്റിലെ പുറത്താകല്‍ കണ്ടാല്‍ തന്നെ രാഹുല്‍ ഫോമിലല്ലെന്ന് മനസിലാക്കാം. മികച്ച നിലവാരമുള്ള താരം തന്നെയാണ് രാഹുല്‍. എന്നാല്‍ അവന്‍ തന്‍റെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്", ഹര്‍ഭജന്‍ പറഞ്ഞു.

രാഹുല്‍ ഫോം വീണ്ടെടുക്കണം: കെഎല്‍ രാഹുല്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് ഫോമും ആത്മവിശ്വാസവും തിരികെപ്പിടിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു. "ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായാണ് ഞാൻ അവനെ കണക്കാക്കുന്നത്.

കെഎല്‍ രാഹുല്‍

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും മാറി നിന്ന്, ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയും റൺസ് സ്കോർ ചെയ്യുകയും ചെയ്‌ത് ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. ഇതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കാം. രാഹുല്‍ മികച്ച ഗുണനിലവാരമുള്ള കളിക്കാരനാണെന്നതില്‍ യാതൊരു സംശയവുമില്ല", ഹർഭജൻ കൂട്ടിച്ചേർത്തു.

ALSO READ: രാഹുലിനെതിരായ വിമര്‍ശനം; പ്രസാദിനെ നിര്‍ത്തിപ്പൊരിച്ച് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.