ETV Bharat / sports

'രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ല'; മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍

'ഇന്ത്യയ്ക്കായി പോരാടുന്ന ഒരു സിഖുകാരനാണ് ഞാൻ. എന്‍റെ രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പ് ചോദിക്കുന്നു'

Jarnail Bhindranwale  Harbhajan Singh  apology  രാജ്യവിരുദ്ധ ശക്തികൾ  മാപ്പു പറഞ്ഞ് ഹര്‍ഭജന്‍  ഇൻസ്റ്റഗ്രാം  ഖാലിസ്താൻ വിഘടനവാദി  ജർ‌നൈൽ സിങ് ഭിന്ദ്രാവാല  Khalistani separatist
'രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ല'; മാപ്പു പറഞ്ഞ് ഹര്‍ഭജന്‍
author img

By

Published : Jun 8, 2021, 5:18 PM IST

മൊഹാലി : ഖാലിസ്താൻ വിഘടനവാദി നേതാവ് ജർ‌നൈൽ സിങ് ഭിന്ദ്രന്‍വാലയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. വാട്ട്സ് ആപ്പില്‍ വന്ന ഫോർവേഡ് മെസേജ് ഉള്ളടക്കം നോക്കാതെ പങ്കുവച്ചതാണെന്ന വിശദീകരണത്തോടൊപ്പമാണ് മാപ്പപേക്ഷ.

രാജ്യത്തിന് വേണ്ടി 20 വർഷം രക്തവും വിയര്‍പ്പും നല്‍കിയ താന്‍ ഒരിക്കലും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും താരം ട്വീറ്റ് ചെയ്തു.'കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനും മാപ്പ് പറയാനും ആഗ്രഹിക്കുന്നു.

വാട്ട്സ് ആപ്പില്‍ വന്ന ഫോർവേഡ് മെസേജ് ഉള്ളടക്കം നോക്കാതെ പങ്കുവയ്ക്കുകയാണുണ്ടായത്. അതെന്‍റെ തെറ്റാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ആ പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളോടോ ചിത്രത്തിലുണ്ടായിരുന്ന വ്യക്തിയോടോ ഞാൻ യോജിക്കുന്നില്ല.

also read: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ

ഇന്ത്യയ്ക്കായി പോരാടുന്ന സിഖുകാരനാണ് ഞാൻ. എന്‍റെ രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പ് ചോദിക്കുന്നു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ല. രാജ്യത്തിന് വേണ്ടി 20 വർഷം രക്തവും വിയര്‍പ്പും നല്‍കിയ ഞാന്‍ ഒരിക്കലും രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ല.' ഹർഭജൻ ട്വീറ്റ് ചെയ്തു.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്‍റെ 37-ാം വർഷിക ദിനത്തോട് അനുബന്ധിച്ചയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഹർഭജൻ പോസ്റ്റിട്ടത്. ഭിന്ദ്രന്‍വാലയുടെ ചിത്രത്തിനൊപ്പം 'അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി' എന്നായിരുന്നു കുറിച്ചിരുന്നത്.

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെ സൈന്യം വധിച്ചയാളാണ് ഖാലിസ്താൻ വിഘടനവാദി നേതാവായ ജർ‌നൈൽ സിങ്. പോസ്റ്റിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെ താരം അത് നീക്കം ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.