ETV Bharat / sports

'കോലി ക്യാപ്‌റ്റന്‍, ഞാൻ ടീമില്‍.. എന്നാല്‍ ലോകകപ്പ് ഇന്ത്യയ്ക്ക്': ശ്രീശാന്ത് - sanju samson

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പ്രധാനിയായ താരമാണ് ശ്രീശാന്ത്. 2019 ഏകദിന ലോകകപ്പ്, 2021 ടി20 ലോകകപ്പ് എന്നിവയിലാണ് കോലി ഇന്ത്യയെ നയിച്ചത്. ഏകദിന ലോകകപ്പില്‍ സെമിയിലും, ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പുറത്തായിരുന്നു.

S Sreesanth  Sreesanth about Virat Kohli led India  Virat Kohli  Sreesanth on 2011 ODI World Cup win  വിരാട്‌ കോലി  എസ്‌ ശ്രീശാന്ത്  ശ്രീശാന്ത് 2011ലെ ഏകദിന ലോകകപ്പ്  Sreesanth on sanju samson  sanju samson  സഞ്‌ജു സാംസണ്‍
കോലിയുടെ നേതൃത്വത്തില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു: എസ്‌. ശ്രീശാന്ത്
author img

By

Published : Jul 19, 2022, 1:51 PM IST

മുംബൈ: വിരാട്‌ കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ തങ്ങള്‍ ലോകകപ്പ് നേടുമായിരുന്നുവെന്ന് മുന്‍ പേസര്‍ എസ്‌.ശ്രീശാന്ത്. സഞ്ജു സാംസണും സച്ചിൻ ബേബിയും ഉൾപ്പെടെ താൻ വഴികാട്ടിയവരെല്ലാം കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഷെയർചാറ്റിന്‍റെ ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്തിന്‍റെ പ്രതികരണം.

2011ലെ ഏകദിന ലോകകപ്പ് തങ്ങള്‍ സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടിയാണ് നേടിയതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. 2005 ഒക്ടോബറില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം നടത്തിയ മലയാളി താരം ടീമിന്‍റെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പ്രധാനിയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പും, 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളിലായിരുന്നു ശ്രീശാന്ത് ഭാഗമായിരുന്നത്.

2013ലെ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദമാണ് ശ്രീശാന്തിന്‍റെ കരിയര്‍ മാറ്റിമറിക്കുന്നത്. തുടര്‍ന്ന് ഐസിസി വിലക്കിയ താരം കാലാവധി അവസാനിച്ചതോടെ 2020 സെപ്റ്റംബറിന് ശേഷം കേരള ടീമിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായ്‌ ശ്രീശാന്ത് പ്രഖ്യാപിച്ചിരുന്നു.

അതേസമയം 2019 ഏകദിന ലോകകപ്പ്, 2021 ടി20 ലോകകപ്പ് എന്നിവയിലാണ് കോലി ഇന്ത്യയെ നയിച്ചത്. ഏകദിന ലോകകപ്പില്‍ സെമിയിലും, ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പുറത്തായിരുന്നു.

also read: ജൂലൻ ഗോസ്വാമിയെ നെറ്റ്സിൽ നേരിട്ട് രാഹുല്‍ ; വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.