ETV Bharat / sports

അരങ്ങേറ്റത്തിനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്; ഔദ്യോഗിക ജേഴ്‌സി അവതരിപ്പിച്ചു - IPL

ചടങ്ങില്‍ ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ മുഖ്യാതിഥിയായി.

Gujarat Titans  Gujarat Titans launch their Official Team jersey  ഗുജറാത്ത് ടൈറ്റന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ് ജേഴ്‌സി അവതരിപ്പിച്ചു  ഹാര്‍ദിക് പാണ്ഡ്യ  Hardik Pandya  ഐപിഎല്‍  IPL
അരങ്ങേറ്റത്തിനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്; ഔദ്യോഗിക ജേഴ്‌സി അവതരിപ്പിച്ചു
author img

By

Published : Mar 14, 2022, 8:17 AM IST

അഹമ്മദാബാദ്: ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള ജെഴ്‌സി പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ടീം ജെഴ്‌സി അവതരിപ്പിച്ചത്. ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ മുഖ്യാതിഥിയായി.

ടീം മാനേജ്മെന്‍റിലെ ഉന്നതര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കോച്ച് ആശിഷ് നെഹ്‌റ, ടീമംഗങ്ങളായ വൃദ്ധിമാൻ സാഹ, വരുൺ ആരോൺ, വിജയ് ശങ്കർ, യാഷ് ദയാൽ, ദർശൻ നൽകണ്ടെ, അഭിനവ് മനോഹർ, ബി സായ് സുദർശൻ തുടങ്ങിയവരും പങ്കെടുത്തു.

നേരത്തെ ലോഗോ പ്രകാശനം വ്യത്യസ്‌തമാക്കിയതോടെ ഗുജറാത്ത് ടൈറ്റന്‍സ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ മെറ്റാവേഴ്‌സ് വീഡിയോ ഉപയോഗിച്ചാണ് ടൈറ്റൻസ് ലോഗോ അവതരണം നടത്തിയത്.

ഇത്തരത്തില്‍ ലോഗോ അവതരിപ്പിക്കുന്ന ആദ്യ ഐപിഎല്‍ ടീം കൂടിയാണ് ടൈറ്റൻസ്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിവിസി ക്യാപിറ്റലാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമകള്‍. മാർച്ച് 26 മുതല്‍ മെയ് 29 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.