ETV Bharat / sports

Greg Chappell about Rohit Sharma And Rahul Dravid 'രോഹിത്തിന് കീഴിലെ ഇന്ത്യ വളരെ മികച്ചതാണ്, പക്ഷെ...'; മുന്നറിയിപ്പുമായി ഗ്രെഗ് ചാപ്പൽ - ഏകദിന ലോകകപ്പ് 2023

Greg Chappell on Indian cricket Team ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഹോം സാഹചര്യത്തില്‍ ഏതുവെല്ലുവിളികളും അനായാസം നേരിടാന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പൽ.

ODI World cup 2023  ODI World cup  Greg Chappell about Rohit Sharma And Rahul Dravid  Greg Chappell  Rohit Sharma  Rahul Dravid  Greg Chappell on Indian cricket Team  Indian cricket Team  ഗ്രെഗ് ചാപ്പൽ  രോഹിത് ശര്‍മ  രാഹുല്‍ ദ്രാവിഡ്  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Greg Chappell about Rohit Sharma And Rahul Dravid
author img

By

Published : Aug 19, 2023, 7:26 PM IST

സിഡ്‌നി: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ (ODI World cup 2023) ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്‍റില്‍ ആരാവും വിജയി എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരാധകരും വിദഗ്‌ധരും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ ഗ്രെഗ് ചാപ്പൽ (Greg Chappell ).

ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്നാണ് ഗ്രെഗ് ചാപ്പൽ പറയുന്നത് (Greg Chappell on Indian cricket Team). സ്വന്തം മണ്ണില്‍ രോഹിത് ശർമ്മയുടെയും രാഹുൽ ദ്രാവിഡിന്‍റെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വളരെ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Greg Chappell about Rohit Sharma And Rahul Dravid leadership).

'ഏത് ടീമിനായാലും ഹോം സാഹചര്യങ്ങള്‍ നേട്ടം തന്നെയാണ്. ഇത്തവണ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്ന കാര്യത്തില്‍ എനിക്ക് ഒരു തര്‍ക്കവുമില്ല. ഇന്ത്യയുടെ പരിശീലകനായിരിക്കുമ്പോൾ ഞാൻ നിരീക്ഷിച്ച ഒരു കാര്യമെന്തെന്നാല്‍, സ്വന്തം മണ്ണില്‍ ഏതൊരു ടീമിന്‍റേയും എത്ര കടുത്ത വെല്ലുവിളികളും വളരെ സുഖകരമായി നേരിടാന്‍ അവര്‍ക്ക് കഴിയുമെന്നാണ്.

ഇപ്പോഴും ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ല. കൂടാതെ രോഹിത് ശര്‍മ (Rohit Sharma), രാഹുല്‍ ദ്രാവിഡ് (Rahul Dravid) എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏറെ മികച്ചതാണ്. സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ അവര്‍ക്ക് മികച്ച അവസരമാണിതെന്നാണ് ഞാന്‍ കരുതുന്നത്' -ഗ്രെഗ് ചാപ്പൽ പറഞ്ഞു.

വിജയം എളുപ്പമാവില്ല: ലോകകപ്പ് വിജയിക്കുകയെന്നത് അത്ര എളുപ്പമാവില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് ഗ്രെഗ് ചാപ്പൽ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ ശക്തരായ മത്സരാർഥികളാണ്. വിദേശ താരങ്ങൾക്ക് ഇന്ത്യയിൽ മികച്ച പ്രകടനം നടത്തുന്നത് ഐപിഎൽ (IPL) എളുപ്പമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ALSO READ: Rinku Singh on debut match | 'ഇത് അമ്മയുടെ സ്വപ്‌നം, ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കേണ്ടി വന്നു'; അരങ്ങേറ്റത്തെക്കുറിച്ച് റിങ്കു സിങ്

'ഹോം സാഹചര്യം ഇന്ത്യയ്‌ക്ക് അനുകൂലമാണെങ്കിലും ലോകകപ്പ് വിജയിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. അതിനാൽ, നിങ്ങൾ ഒരു ഇന്ത്യൻ ആരാധകനാണെങ്കിൽ ഇക്കാര്യം കൂടി മനസിലാക്കണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. എന്തിലും ശുഭാപ്‌തിവിശ്വാസം പുലർത്തുക.

ഇന്ത്യക്ക് മുന്നിലുള്ള അവസരം വളരെ മികച്ചതാണെങ്കിലും, കാര്യങ്ങൾ ശരിയായി പോയില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും നിരാശരാകരുത്. കാരണം കായികരംഗത്ത് ഇത്തരത്തിലുള്ള കാര്യങ്ങളും സംഭവിക്കാം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പോലുള്ള മറ്റ് ചില ടീമുകൾ വളരെ മികച്ച ടീമുകളാണ്. ഐ‌പി‌എല്ലിന്‍റെ വരവോട് കൂടി ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഒരു പരിധി വരെ ചില വിദേശ താരങ്ങള്‍ക്കും പരിചിതമാണ്' -ഗ്രെഗ് ചാപ്പൽ കൂട്ടിച്ചേർത്തു.

ALSO READ: ODI world cup Team India captaincy രോഹിത് ക്യാപ്റ്റനാകാൻ ജനിച്ചതല്ല, കാരണങ്ങൾ നിരത്തി ഷൊയ്‌ബ് അക്‌തർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.