മുംബൈ : നടുവേദനയെ തുടർന്ന് ഈ വർഷം മാർച്ച് മുതൽ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer). സ്വന്തം മണ്ണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് (ODI World Cup 2023) മുന്നില്‍ കണ്ടുകൊണ്ട് ഏഷ്യ കപ്പിലൂടെ (Asia Cup 2023) താരത്തെ തിരികെ എത്തിക്കാനായിരുന്നു സെലക്‌ടര്‍മാരുടെ ശ്രമം. ഇതിന്‍റെ ഭാഗമായി ഏഷ്യ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ശ്രേയസിന് സ്ഥാനം ലഭിച്ചിരുന്നു.
എന്നാല്‍ നേരത്തെ അലട്ടിയിരുന്ന പുറം വേദന തിരിച്ചെത്തിയതോടെ 28-കാരന് ബാക്കിയുള്ള മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ ശ്രേയസിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐക്കും ദേശീയ ക്രിക്കറ്റ് അക്കാദമിക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir). പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത ശ്രേയസിനെ ഇത്രയും തിടുക്കപ്പെട്ട് എന്തിനെ തിരികെ എത്തിച്ചുവെന്നാണ് ഗംഭീര്‍ ചോദിക്കുന്നത് (Gautam Gambhir against National Cricket Academy).
'ശ്രേയസിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദ്യം ഉയരുകയാണെങ്കില്‍ തീര്‍ച്ചയായും അതു ചോദിക്കേണ്ടത് ദേശീയ ക്രിക്കറ്റ് അക്കാദമിയോടാണ്. കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി അവിടെയായിരുന്നു അവന്‍ ഉണ്ടായിരുന്നത്. അവിടെ നിന്നുമാണ് അവന് ക്ലിയറന്‍സും ലഭിച്ചത്. അവന് ഏറെ തിടുക്കപ്പെട്ടല്ല ക്ലിയറന്‍സ് നല്‍കിയതെന്ന് ആര്‍ക്കറിയാം' -ഗംഭീര്‍ പറഞ്ഞു.
ബിസിസിഐ പ്രഖ്യാപിച്ച ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ടൂര്‍ണമെന്‍റിലെ അന്തിമ സ്‌ക്വാഡില്‍ ശ്രേയസിന് സ്ഥാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു (Gautam Gambhir feels Shreyas Iyer won't be part of the ODI World Cup 2023 India squad).
'തീര്‍ച്ചയായും ആശങ്കാജനകമായ കാര്യമാണിത്. ഏറെക്കാലം പുറത്തിരുന്നതിന് ശേഷമാണ് അവന്‍ ഏഷ്യ കപ്പിലൂടെ തിരികെ എത്തിയത്. ഒരു മത്സരം കളിച്ചതിന് ശേഷം വീണ്ടും അണ്‍ഫിറ്റായി. ഈ ടീം മാനേജ്‌മെന്‍റ് അവനെ ഇത്രയും വലിയ ടൂർണമെന്‍റിനായി എടുക്കുമെന്ന് ഞാൻ കരുതുന്നില്ല (Gautam Gambhir on Shreyas Iyer).
വരും ദിവസങ്ങളില്‍ ശ്രേയസ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്നും പുറത്താവുന്നതും പകരം മറ്റൊരാള്‍ വരുന്നതും നിങ്ങള്‍ക്ക് കാണാനാവും. ലോകകപ്പ് പോലെ ഒരു പ്രധാന ടൂര്‍ണമെന്‍റിനായി പൂര്‍ണ ഫിറ്റ്‌നസുള്ള കളിക്കാരെയാണ് തെരഞ്ഞെടുക്കേണ്ടത്.
പ്രകടനം വ്യത്യസ്‌തമായ ഒരു കാര്യമാണ്. ടൂര്‍ണമെന്‍റിനിടെ ഒരു കളിക്കാരനെ പരിക്ക് വലയ്‌ക്കുന്ന സാഹചര്യമുണ്ടായാല്‍ പകരക്കാരനെ കണ്ടെത്തുന്നത് പ്രയാസമായിരിക്കും. ശ്രേയസ് ഫിറ്റല്ലെങ്കില്‍, അവന് ലോകകപ്പിന്‍റെ ഭാഗമാകുന്നത് വളരെ ബുദ്ധിമുട്ടാണ്.
സത്യത്തില്‍ അവന്‍റെ ഇപ്പോഴത്തെ ഫോം എന്താണെന്ന് പോലും നമുക്കാര്‍ക്കും അറിയില്ല. 7-8 മാസങ്ങള്‍ക്ക് ശേഷം ഒരു മത്സരം മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്' -ഗൗതം ഗംഭീര്‍ പറഞ്ഞു.