ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ( Kapil Dev) തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ( Kapil Dev's Kidnapping Video). കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടി രണ്ടുപേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതായിരുന്നു വീഡിയോ. ഇന്ത്യയുടെ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ Gautam Gambhir) അടക്കമുള്ളവര്‍ ഇത് പങ്കുവച്ചിരുന്നു. 64-കാരനായ കപിലിന്‍റെ വായ തുണികൊണ്ട് കെട്ടിയതായും വീഡിയോയില്‍ കാണാമായിരുന്നു.
നടക്കുന്നതിനിടെ ഏറെ നിസഹായനായി കപില്‍ തിരിഞ്ഞ് നോക്കുന്നുമുണ്ട്. ഇത് യഥാര്‍ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നതായും വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗതം ഗംഭീര്‍ എക്‌സില്‍ എഴുതിയിരുന്നു. ഈ വീഡിയോ മറ്റാര്‍ക്കെങ്കിലും കിട്ടിയോ എന്നും 41-കാരന്‍ ചോദിച്ചിരുന്നു. ഇതോടെ ഇതൊരു യഥാര്‍ഥ തട്ടിക്കൊണ്ടുപോകല്‍ തന്നെയാണോ എന്ന് ആരാധകരില്‍ ചിലരെങ്കിലും സംശയിച്ചിരുന്നു.
-
Anyone else received this clip, too? Hope it’s not actually @therealkapildev 🤞and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
— Gautam Gambhir (@GautamGambhir) September 25, 2023 " class="align-text-top noRightClick twitterSection" data="
">Anyone else received this clip, too? Hope it’s not actually @therealkapildev 🤞and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
— Gautam Gambhir (@GautamGambhir) September 25, 2023Anyone else received this clip, too? Hope it’s not actually @therealkapildev 🤞and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
— Gautam Gambhir (@GautamGambhir) September 25, 2023
എന്നാലിതാ സത്യം തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീര്‍ (Gautam Gambhir on Kapil Dev's 'Kidnapping' Video). ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഭാഗമായി ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ (disney plus hotstar) തയ്യാറാക്കുന്ന പരസ്യത്തിന്‍റെ ഭാഗമായുള്ളതാണ് പ്രസ്‌തുത വീഡിയോ എന്നാണ് ഗംഭീര്‍ എക്‌സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കപില്‍ നല്ല പ്രകടനം കാഴ്‌ചവച്ചതായും, അഭിനയത്തിനുള്ള ലോകകപ്പ് അദ്ദേഹത്തിന് തന്നെയെന്നും പരസ്യം പങ്കുവച്ചുകൊണ്ട് ഗംഭീര്‍ എക്‌സില്‍ എഴുതിയിട്ടുണ്ട്.
ഏകദിന ലോകകപ്പിന്‍റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആണ് സ്വന്തമാക്കിയത്. റിലയൻസിന്‍റെ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയുടെ (JioCinema) വരവോടെ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിന് തങ്ങളുടെ ഉപയോക്താക്കളില്‍ വലിയ പങ്ക് നഷ്‌ടപ്പെട്ടിരുന്നു. 2022-ലെ ഫിഫ ലോകകപ്പും പിന്നീട് പല ക്രിക്കറ്റ് മത്സരങ്ങളും പ്രേക്ഷകർക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കിയാണ് ജിയോ സിനിമ ആളെപ്പിടിച്ചത്.
-
Areh @therealkapildev paaji well played! Acting ka World Cup 🏆 bhi aap hi jeetoge! Ab hamesha yaad rahega ki ICC Men's Cricket World Cup is free on @DisneyPlusHS mobile pic.twitter.com/755RVcpCgG
— Gautam Gambhir (@GautamGambhir) September 26, 2023 " class="align-text-top noRightClick twitterSection" data="
">Areh @therealkapildev paaji well played! Acting ka World Cup 🏆 bhi aap hi jeetoge! Ab hamesha yaad rahega ki ICC Men's Cricket World Cup is free on @DisneyPlusHS mobile pic.twitter.com/755RVcpCgG
— Gautam Gambhir (@GautamGambhir) September 26, 2023Areh @therealkapildev paaji well played! Acting ka World Cup 🏆 bhi aap hi jeetoge! Ab hamesha yaad rahega ki ICC Men's Cricket World Cup is free on @DisneyPlusHS mobile pic.twitter.com/755RVcpCgG
— Gautam Gambhir (@GautamGambhir) September 26, 2023
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ജിയോ സിനിമ പയറ്റിയ അതേ തന്ത്രം ഏകദിന ലോകകപ്പിലൂടെ പരീക്ഷിക്കുകയാണ് ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍. ഏകദിന ലോകകപ്പ് (ODI World Cup 2023) ആരാധകരിലേക്ക് സൗജന്യമായാണ് അവര്‍ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടതാണ് കപില്‍ അഭിനയിച്ച പരസ്യം.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ആതിഥേയര്‍ക്ക് പുറമെ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഉദ്‌ഘാടന മത്സരവും ഫൈനലും നടക്കുന്ന അഹമ്മദാബാദിനെക്കൂടാതെ പൂനെ, മുംബൈ, ഹൈദരാബാദ്, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.