കൊൽക്കത്ത : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കൊവിഡ് ഇനിയും നെഗറ്റീവായിട്ടില്ലാത്തതിനാൽ താരം രണ്ട് ആഴ്‌ച വീട്ടിൽ ഐസൊലേഷനിൽ കഴിയും. താരത്തിന്‍റെ സാമ്പിളുകൾ ഒമിക്രോണ്‍ പരിശോധനക്കായി അയച്ചെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു.
തിങ്കളാഴ്‌ച കൊൽക്കത്തയിലെ വുഡ്‌ലാന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഗാംഗുലിയുടെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും നേരത്തെ ഹൃദയാഘാതം ഉണ്ടാവുകയും അൻജിയോ പ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്‌തിരുന്നതിനാൽ ആശുപത്രിയിൽ നിരീക്ഷിച്ച് വരികയായിരുന്നു.
READ MORE: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് ; ആശുപത്രിയില്‍
ഈവർഷം ആദ്യം നെഞ്ച് വേദനയെത്തുടർന്ന് രണ്ട് തവണ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. പിന്നാലെ താരത്തിന് കൊവിഡ് പിടിപെടുകയും മുക്‌തനാവുകയും ചെയ്‌തു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.