ETV Bharat / sports

ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫിയെടുത്ത നാല് ആരാധകർ അറസ്റ്റില്‍ - ind vs sl

ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഞായറാഴ്‌ച അവസാന സെഷനില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റുചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത്

Four Kohli fans arrested  arrested for breaching security at chinnaswamy stadium  click selfies with kohli  ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫി  നാല്‌ ആരാധകരും അറസ്റ്റില്‍  ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫിയെടുത്ത നാല് ആരാധകർ അറസ്റ്റില്‍  കോലിക്കൊപ്പം സെല്‍ഫി  ind vs sl  India vs Srilanka test series
ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫിയെടുത്ത നാല് ആരാധകർ അറസ്റ്റില്‍
author img

By

Published : Mar 14, 2022, 11:05 PM IST

ബെംഗളൂരു : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ബെംഗളൂരു ചിന്നസ്വാമി ഗ്രൗണ്ടില്‍ പ്രവേശിച്ച് കോലിക്കൊപ്പം ഇവര്‍ സെല്‍ഫിയെടുത്തിരുന്നു. ഈ നാലുപേരേയും അറസ്റ്റ് ചെയ്‌തതായി ബെംഗളൂരു പോലീസ് അറിയിച്ചു. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും കബ്ബണ്‍ പാര്‍ക്ക് പൊലീസ് വ്യക്തമാക്കി.

നാല് ആരാധകരില്‍ ഒരാള്‍ കലബുറഗി സ്വദേശിയാണ്. മറ്റ് മൂന്നുപേരും ബെംഗളൂരു സ്വദേശികളാണെന്നും പോലീസ് പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചുകയറിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: video: ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി കോലിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകന്‍

ലങ്കയുടെ രണ്ടാം ഇന്നിങ്‌സിന്‍റെ ആറാം ഓവറിലാണ് ഇവർ ഗ്രൗണ്ടില്‍ പ്രവേശിച്ചത്. മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട കുശാൽ മെൻഡിസിന് വൈദ്യസഹായം നല്‍കുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റേഡിയത്തില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന വേലി തകര്‍ത്താണ് മൂവരും ഗ്രൗണ്ടിലെത്തിയത്. ഇവരിൽ ഒരാൾ സ്ലിപ്പ് ഏരിയയിൽ നിന്ന കോലിയോട് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.