ETV Bharat / sports

ക്രിസ് കെയ്ൻസിന്‍റെ ദുരിതം അവസാനിക്കുന്നില്ല; ശസ്ത്രക്രിയയ്‌ക്കു പിന്നാലെ ഇരു കാലുകളും തളർന്നു

ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്ട്രോക് കാരണമാണ് താരത്തിന്‍റെ ഇരു കാലുകളും തളർന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Chris Cairns  New Zealand skipper Chris Cairns  ക്രിസ് കെയ്ൻസ്  ന്യൂസിലൻഡ് ഓൾറൗണ്ടർ  ന്യൂസിലൻഡ് ക്രിക്കറ്റ്  ക്രിക്കറ്റ്  ക്രിക്കറ്റ് ക്രിസ് കെയ്ൻസ്  ക്രിസ് കെയ്ൻസ് അപകടം  ക്രിസ് കെയ്ൻസ് രോഗം  ക്രിസ് കെയ്ൻസ് വാർത്ത  Chris Cairns update
ക്രിസ് കെയ്ൻസിന്‍റെ ദുരിതം അവസാനിക്കുന്നില്ല; ശസ്ത്രക്രിയയ്‌ക്കു പിന്നാലെ ഇരു കാലുകളും തളർന്നു
author img

By

Published : Aug 27, 2021, 4:09 PM IST

മെല്‍ബണ്‍ : ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്‌ന്‍സ് അപകടനില തരണം ചെയ്‌തു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാൽ തന്‍റെ ആരാധകരെ ഏറെ ദു:ഖത്തിലാഴ്‌ത്തുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചികിത്സയുടെ ഭാഗമായി ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കു വിധേയനായ ക്രിസ് കെയ്ൻസിന്‍റെ ഇരു കാലുകളും തളർന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്ട്രോക് നിമിത്തമാണ് താരത്തിന്‍റെ കാലുകൾ തളർന്നത്. ശസ്ത്രക്രിയക്ക് ശേഷം താരം തിരികെ വീട്ടിലെത്തിയെങ്കിലും ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയില്‍

ഈ മാസം ആദ്യമാണ് ഹൃദയധമനികൾ പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സിനെ കാൻബറയിലെ ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു

1989ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച താരം 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. 2006ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

തുടർന്ന് വിമത ചാംപ്യൻഷിപ്പായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചണ്ഡിഗഡ് ലയൺസിന്‍റെ ക്യാപ്റ്റനായി കളിക്കവെ 2008ൽ അദ്ദേഹം ഒത്തുകളി വിവാദത്തിൽ കുടുങ്ങിയിരുന്നു. തുടർന്ന് താരം സാമ്പത്തികമായും ഏറെ തകർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.