ETV Bharat / sports

'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്' - രഞ്‌ജി ട്രോഫി

രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തത് ചോദ്യം ചെയ്‌ത് ആരാധകര്‍.

fans slams Sarfaraz Khan s exclusion  Sarfaraz Khan  Border Gavaskar Trophy  BCCI  india vs australia border gavaskar trophy  india vs australia  dodda ganesh  harsha bhogle  harsha bhogle on Sarfaraz Khan s exclusion  ranji trophy  സര്‍ഫറാസ് ഖാന്‍  ഹര്‍ഷ ഭോഗ്‌ലെ  ദൊഡ്ഡ ഗണേഷ്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  രഞ്‌ജി ട്രോഫി  സര്‍ഫറാസ് ഖാനെ തഴഞ്ഞതിനെതിരെ ഹര്‍ഷ ഭോഗ്‌ലെ
സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്
author img

By

Published : Jan 14, 2023, 11:56 AM IST

മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. നാല് മത്സര പരമ്പരയിലെ ആദ്യ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൈറ്റ്‌ ബോളില്‍ തിളങ്ങുന്ന സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തിയിരുന്നു.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനെ പരിഗണിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്‌ത് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും മുന്‍ താരങ്ങളും. ഇന്ത്യയുടെ മുന്‍ പേസര്‍ ദൊഡ്ഡ ഗണേഷ്, മുന്‍ താരവും പ്രശസ്‌ത കമന്‍റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

  • Very hard on Sarfaraz Khan who has literally broken the door down in first class cricket. You can't do more than he has.

    — Harsha Bhogle (@bhogleharsha) January 13, 2023 " class="align-text-top noRightClick twitterSection" data=" ">

രഞ്ജി ട്രോഫിയുടെ 2021-22 പതിപ്പിൽ മുംബൈയെ രണ്ടാം സ്ഥാനക്കാരാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് 25കാരനായ സര്‍ഫറാസ് ഖാനുള്ളത്. സീസണില്‍ 122.75 ശരാശരിയിൽ 982 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. നാല് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് സര്‍ഫറാസിന്‍റെ പ്രകടനം.

275 റണ്‍സായിരുന്നു ടോപ് സ്‌കോര്‍. നിലവില്‍ പുരോഗമിക്കുന്ന സീസണിലും തന്‍റെ മിന്നും പ്രകടനം സര്‍ഫറാസ് ആവര്‍ത്തിക്കുന്നുണ്ട്. ഇതേവരെ 107.75 ശരാശരിയില്‍ 431 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും കണ്ടെത്തിക്കഴിഞ്ഞ താരത്തിന്‍റെ ഇതേവരെയുള്ള ടോപ്‌ സ്‌കോര്‍ 162 റണ്‍സാണ്.

അതേസമയം 2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 12 സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും സഹിതം 80.47 ശരാശരിയിൽ 3380 റൺസ് അടിച്ച് കൂട്ടാന്‍ 25കാരന് കഴിഞ്ഞിട്ടുണ്ട്. ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് മുന്നില്‍ ദേശീയ ടീമിന്‍റെ വാതില്‍ തുറക്കാത്തത് അവഗണന തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.

  • Sarfaraz a victim of not having social media fan following like sanju. Poor guy has done more than enough to be in the squad. such a shame he is not included. #sarfarazkhan

    — Deepak Gupta (@DeepalGupta11) January 14, 2023 " class="align-text-top noRightClick twitterSection" data=" ">

'സഞ്ജുവിന് സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ലഭിക്കുന്ന പിന്തുണ സർഫറാസിനില്ലാത്തതിനാല്‍ അയാള്‍ ഇരയാവുകയാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ വേണ്ടതിലധികം ആ പാവം ചെയ്‌തു കഴിഞ്ഞു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ പരം മറ്റൊരു നാണക്കേടില്ല' ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു.

  • Sarfaraz Khan must be devasted! When will he get rewarded for his performances? A player who’s scoring tons every now and then and still doesn’t get picked while almost everyone else finds a place is something really tough to take!

    — Mohsin Kamal (@64MohsinKamal) January 13, 2023 " class="align-text-top noRightClick twitterSection" data=" ">

ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത സങ്കടകരമായ കാര്യമാണെന്നാണ് ഹര്‍ഷ ഭോഗ്‌ലെ പറയുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ ഇനിയും എന്താണ് സര്‍ഫറാസ് ചെയ്യേണ്ടതെന്നാണ് ദൊഡ്ഡ ഗണേഷ് ചോദിക്കുന്നത്. സര്‍ഫറാസിനെ ഒഴിവാക്കുന്നത് രഞ്‌ജി ട്രോഫിയെ അപമാനിക്കുന്നതാണെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

  • As much as I love Suryakumar Yadav, his selection in the Test squad over Sarfaraz Khan leaves a sour taste. Make no mistake, Surya in whites is a super batter but Sarfaraz with that sort of record in Ranji Trophy deserved a call-up. #INDvAUS

    — Subhayan Chakraborty (@CricSubhayan) January 13, 2023 " class="align-text-top noRightClick twitterSection" data=" ">

തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും. 2004ന് ശേഷം ഇന്ത്യയിൽ വീണ്ടുമൊരു പരമ്പരയാണ് ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുന്നത്. പരമ്പരയുടെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.

  • Selecting Suryakumar Yadav ahead of Sarfaraz Khan in Tests is an insult to Ranji Trophy. That guy has been one of the most consistent run-getters in First Class cricket and deserved that call-up more than anyone.

    Baffling selection by this committee, yet again.

    — Shivani Shukla (@iShivani_Shukla) January 13, 2023 " class="align-text-top noRightClick twitterSection" data=" ">

പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനകം തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്. പരമ്പരയ്‌ക്കായുള്ള സ്‌ക്വാഡ് ഓസ്‌ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ALSO READ: 'നൗഷാദ് ഖാന്‍റെ മകൻ റെഡിയാണ്'... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ ദയവായി അടയ്ക്കരുത്..

ഓസ്‌ട്രേലിയ സ്ക്വാഡ്: പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ജഡേജ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്, സൂര്യകുമാർ യാദവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.